‘ദിലീപിന്റെ നായികയായി എത്തിയ വേദികയുടെ ഫിറ്റ്നസ് സീക്രട്ട് ഇതാണ്..’ – വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് താരം

‘ദിലീപിന്റെ നായികയായി എത്തിയ വേദികയുടെ ഫിറ്റ്നസ് സീക്രട്ട് ഇതാണ്..’ – വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് താരം

ദിലീപ് നായകനായി അഭിനയിച്ച ശൃംഗാരവേലൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വേദിക. തമിഴ് ചിത്രമായ മദ്രാസിയിലൂടെ അഭിനയത്തിലേക്ക് എത്തിയ വേദിക പിന്നീട് സൗത്ത് ഇന്ത്യയിൽ വളരെ പെട്ടന്ന് തന്നെ സ്ഥാനം ഉറപ്പിച്ച ഒരാളായി മാറി. രാഘവ് ലോറൻസ് നായകനായ മുനിയിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ വേദികയെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച ശേഷമാണ് വേദിക മലയാളത്തിലേക്ക് എത്തിയത്. അതും ജനപ്രിയ നായകനായ ദിലീപിനൊപ്പം. സിനിമ ഗംഭീരവിജയം തീയേറ്ററുകളിൽ നേടിയപ്പോൾ മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ വരാൻ തുടങ്ങി. കസിൻസ്, ജയിംസ് ആൻഡ് ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ, തരംഗം എന്നീ സിനിമകളിൽ മലയാളത്തിൽ വേദിക അഭിനയിച്ചു.

32-കാരിയായ വേദിക ഇപ്പോൾ കണ്ടാലും 14 വർഷങ്ങൾക്ക് മുമ്പുള്ള അതെ ലുക്ക് തന്നെയാണ് കാണാൻ സാധിക്കുന്നത്. അതിന്റെ കാരണം അതികഠിനമായ രീതിയിലുള്ള വർക്ഔട്ട് സെക്ഷനുകളാണ് ജിമ്മിൽ വേദിക ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ അന്നത്തെ പോലെ തന്നെ ഇപ്പോഴും സുന്ദരിയായും കൂടുതൽ സ്ലിമായും താരത്തെ കാണാൻ സാധിക്കുന്നത്.

ഈ കഴിഞ്ഞ ദിവസവും വേദിക ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോസ് പങ്കുവച്ചിരുന്നു. വർക്ക് ഔട്ടിന്റെ കാര്യത്തിൽ യാതൊരു വിധ എസ്ക്യൂസുകളും ഇല്ലായെന്ന് കുറിച്ചുകൊണ്ട് വേദിക വീഡിയോസ് പങ്കുവച്ചിട്ടുള്ളത്. താരത്തിന്റെ മാലിദ്വീപിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

സ്വിം സ്യുട്ടുകൾ താരത്തിന് ചേരാൻ കാരണം ഇത്തരം വർക്ക് ഔട്ടുകൾ തെറ്റാതെ ചെയ്യുന്നതുകൊണ്ടാണ്. ചെത്തി മന്ദാരം തുളസി എന്ന സിനിമയിലാണ് വേദിക ഇപ്പോൾ അഭിനയിക്കുന്ന മലയാള സിനിമ. ഇത് കൂടാതെ 2 തമിഴ് സിനിമകളും ഒരു കന്നഡ സിനിമയുടെയും വർക്കുകൾ നടക്കുന്നുണ്ട്.

CATEGORIES
TAGS