‘ജിമ്മിൽ കഠിനമായ വർക്ക് ഔട്ട് ചെയ്ത തെന്നിന്ത്യൻ താരറാണി തമന്ന ഭാട്ടിയ..’ – വീഡിയോ പങ്കുവച്ച് താരം!!

‘ജിമ്മിൽ കഠിനമായ വർക്ക് ഔട്ട് ചെയ്ത തെന്നിന്ത്യൻ താരറാണി തമന്ന ഭാട്ടിയ..’ – വീഡിയോ പങ്കുവച്ച് താരം!!

തെലുങ്ക് ചിത്രമായ ഹാപ്പി ഡേയ്‌സിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി തമന്ന ഭാട്ടിയ. ഹാപ്പി ഡേയ്സ് ആ സമയത്ത് മലയാളത്തിൽ ഡബ് ചെയ്ത ഇറക്കി തരംഗമായ ഒരു ചിത്രമായിരുന്നു. തമന്നയ്ക്കും അത് കരിയർ ബ്രേക്ക് ചിത്രമായിരുന്നു. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ തമന്ന ഭാഗമാവുകയും, ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിക്കുകയും ചെയ്തു.

ഇത് കൂടാതെ ബ്രഹ്മണ്ഡ സിനിമകളായ ബാഹുബലി, കെ.ജി.എഫ്, സയെ റാ നരസിംഹ റെഡ്ഢി എന്നീ സിനിമകളിൽ തമന്ന അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഭാഗ്യനടിയെന്നാണ് തമന്നയെ ആരാധകർ വിശേഷിപ്പിക്കുന്നത്. കോവിഡ് കാലത്ത് താൻ കോവിഡ് പോസറ്റീവ് ആണെന്ന് കാര്യം 3-4 മാസം മുമ്പ് താരം അറിയിച്ചിരുന്നു.

അപ്പോൾ ഹോസ്പിറ്റലിലും അതിന് ശേഷം ക്വാറന്റൈനിലുമൊക്കെ ആയിരുന്നു താരം. അത് കഴിഞ്ഞ തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ കഠിനമായ വർക്ക് ഔട്ട് താരം ചെയ്തിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും അതുപോലെ തന്നെ യോഗ പ്രാക്റ്റീസ് ചെയ്യുകയും ചെയ്തിരുന്നു തമന്ന. ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലായിരുന്നു താരത്തിന് കോവിഡ് പോസിറ്റീവ് ആയത്.

ഷൂട്ടിംഗ് വീണ്ടും തുടരുകയും കൈനിറയെ സിനിമകളാണ് ഇപ്പോൾ താരത്തിന് കൈയിലുള്ളത്. മിക്ക സിനിമകളുടെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമൊക്കെ നടക്കുകയാണ്. ഈ ബിസി ഷെഡ്യൂളിന് ഇടയിലും തമന്ന വർക്ക് ഔട്ട് മുടക്കാറില്ല. അതികഠിനമായ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോസും ഫോട്ടോസുമെല്ലാം തമന്ന പങ്കുവെക്കാറുണ്ട്.

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തമന്നയുടെ കഠിനമായ ഹാർഡ് വർക്കിനെ പ്രകീർത്തിച്ച് നിരവധി ആരാധകരാണ് കമന്റ് ഇട്ടിരിക്കുന്നത്. വർക്ക് ഔട്ട് വീഡിയോസ് ഇതിനോടകം ഒരു മില്യണിൽ അധികം ആളുകളാണ് കണ്ടിരിക്കുന്നത്.

CATEGORIES
TAGS