‘എന്തൊരു തിളക്കമാണ് ഇത്!! സാരിയിൽ ഹോട്ട് ലുക്കിൽ മിൽക്കി ബ്യൂട്ടി തമന്ന ഭാട്ടിയ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള ഒരു താരമാണ് നടി തമന്ന ഭാട്ടിയ. ബോളിവുഡ് ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച തമന്ന തിളങ്ങിയത് തെന്നിന്ത്യൻ സിനിമ മേഖലയിലാണ്. മികച്ച വേഷങ്ങളിലൂടെ തമന്ന തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തിരുന്നു. ബ്രഹ്മണ്ഡ സിനിമകളിൽ വരെ നായികയായി അഭിനയിക്കാൻ തമന്നയ്ക്ക് ഭാഗ്യം ലഭിക്കുകയും ചെയ്തു.

മുംബൈ സ്വദേശിനിയായ തമന്ന 17 വർഷത്തോളമായി സിനിമ മേഖലയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 32-കാരിയായ തമന്ന ഒരു താരറാണി പദവിയിലേക്ക് ഈ കാലയളവിൽ എത്തിപ്പെടുകയും ചെയ്തു. കേരളത്തിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. കേരളത്തിൽ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ വരുമ്പോൾ തമന്നയെ കാണാൻ ആരാധകർ തടിച്ചുകൂടാറുണ്ട്.

17 വർഷത്തെ കരിയറിൽ പക്ഷേ തമന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. എങ്കിൽ അതിനും മാറ്റം വരാൻ പോവുകയാണ്. തമന്ന ദിലീപിന്റെ നായികയായി ആദ്യമായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും അവാർഡുകളും തമന്ന ഈ കാലയളവിൽ വാങ്ങിച്ചിട്ടുണ്ട്. നായികാ പ്രാധാന്യമുള്ള സിനിമകളും തമന്ന ചെയ്തിട്ടുണ്ട്.

പ്ലാൻ എ പ്ലാൻ ബി എന്ന ഹിന്ദി ചിത്രമാണ് തമന്നയുടെ അവസാനമായി പുറത്തിറങ്ങിയത്. തമന്ന ദീപാവലി സ്പെഷ്യൽ ഷൂട്ടുമായി എത്തിയിരിക്കുകയാണ്. തിളക്കമാർന്ന മനോഹരമായ സാരിയിൽ ഹോട്ട് ലുക്കിലാണ് തമന്നയെ കാണാൻ സാധിക്കുന്നത്. ആമി പട്ടേലിന്റെ സ്റ്റൈലിങ്ങിൽ തരുൺ തഹിലിയനിയുടെ ഔട്ട്.ഫിറ്റ് ധരിച്ചാണ്‌ തമന്ന ഷൂട്ട് എടുത്തിരിക്കുന്നത്. അജയ് കടമാണ് ഫോട്ടോസ് എടുത്തത്.