‘ഏതാ ഈ പരിഷ്ക്കാരി പെൺകുട്ടി? സ്റ്റൈലിഷ് ലുക്കിൽ നടി സ്വാസികയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു!!

‘ഏതാ ഈ പരിഷ്ക്കാരി പെൺകുട്ടി? സ്റ്റൈലിഷ് ലുക്കിൽ നടി സ്വാസികയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു!!

തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാള സിനിമകളിൽ നിറസാന്നിധ്യമായി മാറിയ താരമാണ് നടി സ്വാസിക എന്ന പൂജ വിജയ്. മോഡൽ, അവതാരക, നർത്തകി, അഭിനയത്രി അങ്ങനെ തുടങ്ങി എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള സ്വാസികയുടെ കരിയറിന്റെ ആദ്യ ഭാഗം അത്ര മികവുറ്റതാല്ലായിരുന്നു. ചെറിയ ചെറിയ കഥാപാത്രങ്ങളാണ് താരത്തിന് ആദ്യം സിനിമയിൽ ലഭിച്ചത്.

പിന്നീട് 2016-ൽ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ തേപ്പുകാരിയായി അഭിനയിച്ച ശേഷമാണ് സിനിമയിൽ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിന് ശേഷം ഫ്‌ളവേഴ്‌സ് ടി.വിയിലെ സീത എന്ന പരമ്പരയിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് കുടുംബപ്രേക്ഷകരുടെ മനം കവർന്നു താരം. ആ സമയത്ത് സീത പേരിലായിരുന്നു സ്വാസികയെ കൂടുതലായി അറിയപ്പെട്ടിരുന്നത്.

സിനിമയിലും സീരിയലിലും അവതാരകയായും എല്ലാം മേഖലയിലും ഇപ്പോൾ ഒരുപോലെ തിളങ്ങുന്ന ഒരാളാണ് സ്വാസിക. ഇതുകൂടാതെ സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലും സ്ഥിരമായി പങ്കെടുക്കുന്ന സ്വാസികയ്‍ക്ക് ഒരുപാട് ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. ഫോട്ടോഷൂട്ടുകൾ ധാരാളമായി ചെയ്യുന്ന സ്വാസിക അതിൽ തന്നെ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുമുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ഈ വർഷം താരം സ്വന്തമാക്കിയിരുന്നു. അതിന് ശേഷം കൈ നിറയെ സിനിമകളാണ് സ്വാസികയെ തേടി വരുന്നത്. കരിയറിന്റെ തുടക്കത്തിൽ നേരിട്ട് എല്ലാം പ്രശ്നങ്ങൾക്കും ആശ്വാസമെന്ന രീതിയിലാണ് ഇപ്പോഴിതാ താരത്തിന്റെ ജീവിതം.

ഗൃഹലക്ഷ്‍മിക്ക് വേണ്ടി സ്വാസിക ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ സെനി പി ആറുകാട്ടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഗൃഹലക്ഷ്മിയുടെ പുതിയ ലേക്കതിന്റെ കവർ ഗേളായി എത്തിയിരിക്കുന്നത് സ്വാസിക തന്നെയാണ്. ഒരു പരിഷ്ക്കാരിയെ പോലെയുണ്ടെന്നാണ് ആരാധകർ ഫോട്ടോസ് കണ്ടിട്ട് സോഷ്യൽ മീഡിയയിൽ പറയുന്നത്.

CATEGORIES
TAGS