‘ആദ്യമായിട്ടാണ് ഇത്രയും വലിയ അംഗീകാരം, കേട്ടപ്പോൾ തല കറങ്ങി വീണു..’ – സന്തോഷം പങ്കുവച്ച് നടി സ്വാസിക

‘ആദ്യമായിട്ടാണ് ഇത്രയും വലിയ അംഗീകാരം, കേട്ടപ്പോൾ തല കറങ്ങി വീണു..’ – സന്തോഷം പങ്കുവച്ച് നടി സ്വാസിക

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും നടിയായി കനി കുസൃതിയെയും തിരഞ്ഞെടുത്തു. മികച്ച സിനിമയായി തിരഞ്ഞെടുത്തത് വാസന്തി എന്ന ചിത്രത്തിനായിരുന്നു. ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായപ്പോൾ സ്വാസികയും ഫഹദ് ഫാസിലും മികച്ച സ്വഭാവ നടിനടന്മാരായി.

റഹുമാൻ ബ്രതെഴ്സ്, ഷിനോസ് റഹ്മാനും, സജാസ് റഹ്മാനും സംവിധാനം ചെയ്ത വാസന്തി എന്ന ചിത്രമാണ് മികച്ച സിനിമയായി മാറിയത്. നടൻ സിജു വിൽസണാണ് സിനിമ നിർമ്മിച്ചത്. സിജു വിൽ‌സൺ തന്നെയാണ് സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയത്. ഈ സിനിമയിലെ അഭിനയത്തിനാണ് സ്വാസിക മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത്.

അവാർഡ് ലഭിച്ചതിന് ശേഷം ആദ്യ പ്രതികരണം സ്വാസിക വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തനിക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്നും എന്നാൽ ആഗ്രഹമുണ്ടായിരുന്നുവെന്നും സ്വാസിക പറഞ്ഞു. അഭിനയരംഗത്ത് വന്നിട്ട് ഇത്രയും കാലമായല്ലോ എന്നും ഒരു അംഗീകാരം കിട്ടിയെങ്കിലെന്ന് ആഗ്രഹിച്ചെന്നും സ്വാസിക പറഞ്ഞു.

ചിത്രത്തിന്റെ പ്രിവ്യു കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ അവാർഡ് ലഭിച്ചെന്ന് അറിഞ്ഞപ്പോൾ താൻ ഇവിടെ തല കറങ്ങി വീണെന്ന് പറയാമെന്ന് സ്വാസിക ആദ്യ പ്രതികരണത്തിൽ അഭിപ്രായപ്പെട്ടു. പെർഫോമൻസ് സാധ്യത ഉള്ള സിനിമകൾ ഇതുവരെ ചെയ്തില്ലയായിരുന്നുവെന്നും അതുകൊണ്ടാണ് വാസന്തിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ചെയ്തതെന്ന് സ്വാസിക പറഞ്ഞു.

പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മൈഡ് ഇൻ ചൈന, ശുഭരാത്രി തുടങ്ങിയ സിനിമകളിലും സ്വാസിക കഴിഞ്ഞ വർഷം അഭിനയിച്ചിരുന്നു. സീത എന്ന സീരിയലിലെ പ്രകടനത്തിന് ശേഷമാണ് സ്വാസികക്ക് ഒരുപാട് അവസരങ്ങൾ സിനിമയിൽ നിന്ന് ലഭിച്ചത്. സിനിമയായാലും ഷോർട്ട് ഫിലിമുകൾ ആയാലും സീരിയൽ ആയാലും സ്വാസിക അഭിനയിക്കാറുണ്ട്.

CATEGORIES
TAGS