37-ാം വയസ്സിലും നടി ശ്രിയ തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് ഇങ്ങനെ..’ – വീഡിയോ വൈറൽ

37-ാം വയസ്സിലും നടി ശ്രിയ തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് ഇങ്ങനെ..’ – വീഡിയോ വൈറൽ

തമിഴ്, തെലുഗ് ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ശ്രിയ ശരൺ. പോക്കിരിരാജ, കാസിനോവ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച് മലയാളികൾക്കും സുപരിചിതയാണ് താരം. ഇഷ്ടം എന്ന തെലുഗ് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തേക്ക് കടന്നുവന്നത്. 90-കളിൽ അധികം സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു.

2010-ൽ മമ്മൂട്ടിയും പ്രിത്വിരാജ്ഉം പ്രധാനവേഷങ്ങളിൽ എത്തിയ പോക്കിരിരാജയിലൂടെയാണ് ശ്രിയ മലയാളത്തിലേക്ക് വരുന്നത്. പിന്നീട് മോഹൻലാൽ ചിത്രമായ കാസിനോവയിൽ അഭിനയിക്കുകയും ചെയ്‌തു. പിന്നീട് മലയാളത്തിൽ ചിത്രങ്ങൾ ഒന്നും താരം അഭിനയിച്ചിട്ടില്ല. രണ്ട് വർഷം മുമ്പാണ് താരം വിവാഹിതയായത്.

റഷ്യക്കാരനായ വ്യവസായിയും ടെന്നീസ് കളിക്കാരനുമായ ആന്ദ്രേയ് കോസച്ചീവയാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞെങ്കിലും താരം ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. 3-4 ചിത്രങ്ങൾ താരത്തിന്റെ റിലീസിനും ഷൂട്ടിങ്ങിനും കാത്തിരിക്കുകയാണ് താരം. ലോക്ക് ഡൗൺ ആയതിനാൽ താരത്തിന് ഇന്ത്യയിലേക്ക് വരാൻ പറ്റില്ലെങ്കിൽ കൂടിയും ആരാധകർക്കൊപ്പം സമയം കണ്ടത്താറുണ്ട് സോഷ്യൽ മീഡിയയിലൂടെ.

ഇപ്പോഴിതാ താരം യോഗ ചെയ്യുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. നേരത്തെയും ഇത്തരത്തിൽ വിഡിയോകൾ താരം പോസ്റ്റ് ചെയ്യാറുണ്ട്. 37-കാരിയായി ശ്രിയയുടെ ശരീരസൗന്ദര്യത്തിന് പിന്നിലുള്ള രഹസ്യം യോഗ ചെയ്യുന്നതുകൊണ്ടാണെന്നാണ് ആരാധകർ പറയുന്നത്. 2-3 കൊല്ലമായി താരം യോഗ ചെയ്യുന്നുണ്ടെന്ന് താരം വിഡിയോയിൽ പറയുന്നുണ്ട്.

ശ്രിയ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേർ ഷെയർ ചെയ്യുകയും നല്ല കമന്റുകൾ നൽകി പിന്തുണ അറിയിക്കുകയും ചെയ്തു. യോഗയുമായി ബന്ധപ്പെട്ട ‘സർവ’ എന്ന ആപ്പും ആരാധകർക്കായി താരം പരിചയപ്പെടുത്തി. താരത്തിന്റെ ലോക്ക് ഡൗൺ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

CATEGORIES
TAGS