‘മാലിദ്വീപിൽ അവധി ആഘോഷിച്ച് തമിഴ് ബിഗ് ബോസ് താരം നടി ശിവാനി നാരായണൻ..’ – ഫോട്ടോസ് കാണാം

‘മാലിദ്വീപിൽ അവധി ആഘോഷിച്ച് തമിഴ് ബിഗ് ബോസ് താരം നടി ശിവാനി നാരായണൻ..’ – ഫോട്ടോസ് കാണാം

ഇന്ത്യയിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് തമിഴ് സീസൺ ഫോറിലെ മത്സരാർത്ഥിയായ സീരിയൽ താരം ശിവാനി നാരായണൻ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ്. വെറും 19 വയസ്സ് മാത്രം പ്രായമുള്ള ശിവാനി ബിഗ് ബോസിൽ വന്ന് ഒരുപാട് യുവാക്കളുടെ മനസ്സ് കീഴടക്കിയാണ്. ഷോയിൽ വന്ന ശേഷമാണ് മലയാളികളും താരത്തെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ബിഗ് ബോസിൽ നിൽക്കുമ്പോൾ ശിവാനിയും മറ്റൊരു മത്സരാർത്ഥിയായ ബാലാജിയും തമ്മിലുള്ള റിലേഷനൊക്കെ ഒരുപാട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതാണ്. ബാലാജിയുടെ പിറകെ നടക്കുന്നുവെന്ന് പറഞ്ഞു ഷോയുടെ അവസാന ആഴ്ചകളിൽ ഗസ്റ്റായി എത്തിയ ശിവാനിയുടെ അമ്മയും വഴക്ക് പറയുകയുണ്ടായി. ഷോയിൽ നിന്ന് പുറത്തായപ്പോൾ ജനങ്ങളുടെ പ്രീതി തിരിച്ച് വീണ്ടും സമ്പാദിച്ചാണ് ശിവാനി പോയത്.

ശിവാനി പൊതുവേ ഗ്ലാമറസ് വേഷങ്ങൾ ജീവിതത്തിലും ധരിക്കുന്ന ഒരാളാണ്. ബിഗ് ബോസ് ഷോ കണ്ട ഒരാൾക്ക് അത് മനസ്സിലാവുകയും ചെയ്യും. ഇപ്പോഴിതാ ബിഗ് ബോസ് കഴിഞ്ഞ് ഷൂട്ടിങ്ങുകളുടെ തിരക്കൊക്കെ മാറി അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് പോയിരിക്കുകയാണ് ശിവാനി.

മാലിദ്വീപിൽ അടിച്ചുപൊളിക്കുന്ന ശിവാനിയുടെ ചിത്രങ്ങൾ താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിക്കിനിയും ഷോർട് ഡ്രെസ്സുകളും ധരിച്ച് ബീച്ചിലും സ്വിമ്മിങ് പൂളുകളിലും നിൽക്കുന്നതുമായ ഫോട്ടോസ് താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മാലിദ്വീപിൽ നിന്നുള്ള ശിവാനിയുടെ എല്ലാ ഫോട്ടോസ് ഇപ്പോൾ വൈറലായിരിക്കുകയാണ്. രെട്ടൈ റോജ എന്ന സീരിയലിലാണ് ബിഗ് ബോസിന് മുമ്പ് താരം അവസാനമായി അഭിനയിച്ചത്.

CATEGORIES
TAGS