‘വിമാനത്തിന്റെ കോക്‌പിറ്റിൽ കയറാൻ ശ്രമം!! നടൻ ഷൈൻ ടോം ചാക്കോയെ ഇറക്കിവിട്ടു..’ – സംഭവം ഇങ്ങനെ

നടൻ ഷൈൻ ടോം ചാക്കോ വീണ്ടും ഒരു വിവാദങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. വിമാനത്തിന്റെ കോക്‌പിറ്റിൽ കയറാൻ ശ്രമിച്ച ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ പുറത്താക്കിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദുബായ് വിമാന താവളത്തിൽ വച്ചാണ് സംഭവം നടന്നിരിക്കുന്നത്. ഷൈൻ അഭിനയിച്ച പുതിയ സിനിമയുടെ പ്രൊമോഷൻ എത്തിയതായിരുന്നു താരം.

ഷൈനിന്റെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടർന്ന് അധികൃതർ താരത്തിനെ വിമാനത്തിൽ നിന്ന് പുറത്താക്കുക ആയിരുന്നു. ഷൈൻ ടോം അഭിനയിച്ച പുതിയ ചിത്രമായ ഭാരത് സർക്കസിന്റെ ദുബായ് പ്രൊമോഷൻ ഇവന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ഷൈൻ ഒപ്പം ആ സിനിമയിലെ താരങ്ങളും പ്രധാന അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. ഷൈൻ പുറത്താക്കിയ ശേഷമാണ് ഫ്ലൈറ്റ് പുറപ്പെട്ടത്.

അതെ സമയം ഷൈൻ ഒപ്പമുണ്ടായിരുന്ന ബാക്കിയുള്ളവർ ആ ഫ്ലൈറ്റിൽ തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോ യാത്ര ചെയ്ത ഫ്ലൈറ്റിന്റെ കോക്‌പിറ്റിൽ കയറാൻ ശ്രമിച്ചത്. സംഭവമായി ബന്ധപ്പെട്ട് വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൈൻ വേറെ ഫ്ലൈറ്റിൽ തിരിച്ചെത്തിയോ എന്നും വിവരമില്ല.

സോഹൻ സിനു ലാൽ സംവിധാനം ചെയ്യുന്ന ഭാരത് സർക്കസ് എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് ഷൈൻ ദുബൈയിൽ എത്തിയത്. എം.എ നിഷാദ്, ബിനു പപ്പു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ സിനിമയിൽ അവതരിപ്പിച്ചത്. ഡിസംബർ 9-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. അനൂപ് ഷാജിയാണ് സിനിമയുടെ നിർമ്മാതാവ്.