‘ടോവിനോയുടെ മറഡോണയിലെ നായിക!! ഷോർട്സിൽ ഹോട്ട് ലുക്കിൽ നടി ശരണ്യ നായർ..’ – ഫോട്ടോസ് വൈറൽ

തിയേറ്ററുകളിൽ വലിയ വിജയം നേടിയില്ലെങ്കിലും ഒ.ടി.ടി, ടെലിവിഷൻ പ്രീമിയർ ഒക്കെയാകുമ്പോൾ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുന്ന ധാരാളം സിനിമകൾ മലയാളത്തിലുണ്ട്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം മാത്രം മതി അതിനൊരു ഉദാഹരണമായി എടുക്കാൻ. അതിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ ആദ്യ രണ്ട് ഭാഗങ്ങളുടെ നേട്ടം ഒറ്റയടിക്ക് നേടിയെടുക്കുകയും ചെയ്തിരുന്നു.

മലയാളത്തിൽ അതുപോലെ തിയേറ്ററിൽ അധികം ശ്രദ്ധിക്കാതെ പോയി ഒ.ടി.ടി ഇറങ്ങിയപ്പോൾ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു മറഡോണ. ടോവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിൽ പുതുമുഖമായ ശരണ്യ ആയിരുന്നു നായികയായത്. മികച്ച അഭിപ്രായം ലഭിച്ചത് മാത്രമല്ല കഥാപാത്രങ്ങളായി തിളങ്ങിയവർക്കും പ്രശംസ ലഭിച്ചിരുന്നു. നായികയായി ശരണ്യയും മികച്ച പ്രകടനമായിരുന്നു.

ഒരു ഹോം നേഴ്സ് ആയിട്ടാണ് ശരണ്യ ആ ചിത്രത്തിൽ അഭിനയിച്ചത്. അതിന് ശേഷം ശരണ്യയ്ക്ക് കൂടുതൽ സിനിമകൾ ലഭിച്ചു. മണിയൻപിള്ള രാജുവിന്റെ മകൻ നായകനായ ടു സ്റ്റേറ്റസ് എന്ന സിനിമയാണ് അത് കഴിഞ്ഞ് ഇറങ്ങിയത്. പിന്നീട് ഈ വർഷം പുറത്തിറങ്ങിയ മൈ നെയിം ഈസ് അഴകൻ എന്ന ചിത്രത്തിലും ശരണ്യ മികച്ച അഭിനയമായിരുന്നു. അതിലും നായികയായി തന്നെയാണ് ശരണ്യ അഭിനയിച്ചത്.

ആളങ്കം എന്ന സിനിമയാണ് ഇനി ശരണ്യയുടെ ഇറങ്ങാനായുള്ളത്. സോഷ്യൽ മീഡിയയിൽ ആക്ടിവായ ശരണ്യ തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിട്ടിട്ടുണ്ട്. ഷോർട്സിൽ കിടിലം ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ശരണ്യ പോസ്റ്റ് ചെയ്തത്. ബോണി ബണ്ണി എന്ന ക്യാപ്ഷനാണ് ശരണ്യ ഇതിന് നൽകിയിരിക്കുന്നത്. മോഡലിംഗും ഇടയ്ക്ക് ചെയ്യാറുള്ള ഒരു താരമാണ് ശരണ്യ.