‘കാത്തിരിപ്പുകൾക്ക് വിരാമം, വിവാദത്തിന് തിരികൊളുത്തുമോ? ഷക്കീലയുടെ ടീസർ പുറത്ത്..’ – കാണാം!!

‘കാത്തിരിപ്പുകൾക്ക് വിരാമം, വിവാദത്തിന് തിരികൊളുത്തുമോ? ഷക്കീലയുടെ ടീസർ പുറത്ത്..’ – കാണാം!!

ഒരുകാലത്ത് തെന്നിന്ത്യമുഴുവന്‍ തിളങ്ങി നിന്ന നടിയാണ് ഷക്കീല. തൊണ്ണൂറുകളിലായിരുന്നു ഷക്കീലയുടെ ഹിറ്റ് ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോഴിതാ നടിയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങുകയാണ്. ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു.

ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത് ബോളിവുഡ് താരം റിച്ച ഛദ്ദയാണ്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം ഏറെ നാളുകളായി സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നത്. പതിനാറാം വയസ്സില്‍ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

സിനിമയില്‍ എത്തുകയും നിരവധി പേരില്‍ നിന്നും ചൂഷണം ഏല്‍ക്കേണ്ടി വന്ന നടിയ്ക്ക് ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്. ചിത്രത്തില്‍ റിച്ചയെ കൂടാതെ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ്.

2000-ൽ പുറത്തിറങ്ങിയ കിന്നാരത്തുമ്പികൾ എന്ന സിനിമയാണ് ഷകീലയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 12 ലക്ഷം മുടക്കിയെടുത്ത ചിത്രം 5 കോടി രൂപയോളമാണ് കളക്ഷൻ നേടിയത്. അതിന് ശേഷം നിരവധി ബി-ഗ്രേഡ് സിനിമകളിൽ അവസരങ്ങൾ ലഭിച്ചു. ഷക്കീല തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഏകദേശം 250 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS