‘ലക്ഷ്മി ഇനി രാഹുലിന്റെ പൊന്നമ്പിളി, നടൻ രാഹുൽ രവി വിവാഹിതനായി..’ – വിവാഹ വീഡിയോ വൈറലാകുന്നു

‘ലക്ഷ്മി ഇനി രാഹുലിന്റെ പൊന്നമ്പിളി, നടൻ രാഹുൽ രവി വിവാഹിതനായി..’ – വിവാഹ വീഡിയോ വൈറലാകുന്നു

കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടമായ മഴവിൽ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ രാഹുൽ രവി. സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ചിട്ടുള്ള രാഹുൽ പക്ഷേ പ്രേക്ഷകർക്ക് സുപരിചിതനായത് പൊന്നമ്പിളി എന്ന സീരിയലിലെ ഹരി പദ്മനാഭൻ എന്ന കഥാപാത്രം അവതരിപ്പിച്ച ശേഷമാണ്.

ഇപ്പോഴിതാ രാഹുലിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം വന്നെത്തിയിരിക്കുകയാണ്. ഡിസംബർ 27യായ ഇന്നലെ പെരുമ്പാവൂരിൽ വച്ച് താരം വിവാഹിതനായിരിക്കുകയാണ്. കൊച്ചി സ്വദേശിനിയായ ലക്ഷ്മി എസ് നായരാണ് താരത്തിന്റെ വധു. ലക്ഷ്മി എം.ബി.എ ബിരുദധാരിയാണ്. ഇരുവരുടെയും പ്രണയവിവാഹമാണെന്നാണ് പുറത്തുവരുന്ന വിവരം.

സിനിമയിൽ സീരിയലിലും അഭിനയിക്കുന്നതിന് പുറമേ അവതാരകനായും മോഡലായിട്ടും തിളങ്ങിയിട്ടുണ്ട് താരം. യഥാർത്ഥത്തിൽ മോഡലിംഗ് രംഗത്തും നിന്നുമാണ് രാഹുൽ രവി അഭിനയത്തിലേക്ക് വരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രാഹുൽ തന്റെ വിവാഹ കാര്യം ആരാധകരോട് പറഞ്ഞത്.

‘ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അത് മറ്റൊരു സാധാരണ ദിവസമായിരുന്നു.. പിന്നീട് എനിക്ക് അത് കുറച്ചൂടെ മികച്ചൊന്നായി മാറി. അതിനുശേഷം ഓരോ ദിവസവും അവളെ കാണുമ്പോൾ എനിക്ക് മികച്ചതും സവിശേഷവുമായിരുന്നു. പിന്നെ അത് എന്റെ ദിവസമായി മാത്രമല്ല, പക്ഷേ എന്റെ ജീവിതം തന്നെ മെച്ചപ്പെടുകയായിരുന്നു.

അവളുടെ മനോഹരമായ പുഞ്ചിരിയോടെയും സംസാരത്തിലൂടെയും.. പിന്നീട് ഞാൻ ഒരു കാര്യം മനസ്സിലാക്കി. എന്റെ ജീവിതത്തിലുള്ള പെൺകുട്ടി വെറുമൊരു പെൺകുട്ടി മാത്രമായിക്കൂടെ, അവളാണ് എന്റെ ജീവിതം.. എന്റെ ജീവിതത്തിന് തിളക്കം നൽകിയതിനും എന്റെ ജീവിതമായിരുന്നതിനും നന്ദി ലക്ഷ്മി..’, രാഹുൽ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചു.

CATEGORIES
TAGS