‘ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്..’ – ചിത്രങ്ങൾ പങ്കുവച്ച് നടി ശരണ്യ മോഹൻ

‘ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്..’ – ചിത്രങ്ങൾ പങ്കുവച്ച് നടി ശരണ്യ മോഹൻ

മലയാളത്തിലും തമിഴിലും ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് നടി ശരണ്യ മോഹൻ. അനിയത്തി പ്രാവിൽ ആദ്യമായി ബാലതാരമായി അഭിനയിച്ച ശരണ്യ പിന്നീട് തമിഴ്, തെലുഗ്, കന്നഡ ഭാഷകളിൽ നിരവധി സിനിമകളിൽ ചെറുതും വലുതുമായി ധാരാളം വേഷങ്ങൾ അഭിനയിച്ചു.

തമിഴിൽ വിജയ്‌യുടെ അനിയത്തിയായി വേലായുധം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് താരത്തിന് ഇത്രയേറെ ആരാധകർ സൗത്ത് ഇന്ത്യയിൽ ഉണ്ടാവുന്നത്. 2015-ൽ അരവിന്ദ് കൃഷ്ണൻ എന്ന ഡോക്ടറുമായി വിവാഹിതയായ ശരണ്യ പിന്നീട് സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വീണ്ടും സിനിമയിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കേരള തനിമ നിറഞ്ഞ് നിൽക്കുന്ന ഐശ്വര്യം തുളുമ്പുന്ന ലുക്കുള്ള ശരണ്യ മിക്കപ്പോഴും നാടൻ വേഷങ്ങളിലാണ് തന്റെ സോഷ്യൽ മീഡിയയിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യാറുള്ളത്. അനന്തപദ്മനാഭൻ എന്ന പേരിലും അന്നപൂർണ എന്ന പേരിലും രണ്ട് മക്കൾ താരത്തിനുണ്ട്. ശരണ്യയുടെ കുടുംബ ഫോട്ടോസിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലെ മിക്ക പേജുകളിലും ലഭിക്കാറുള്ളത്.

വർക്കല ബീച്ചിന് അടുത്തുള്ള മഗ്നോളിയ ഗസ്റ്റ് ഹൌസിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് ഇപ്പോൾ ശരണ്യ. ഭർത്താവ് അരവിന്ദ് എടുത്ത ചിത്രങ്ങളാണ് ശരണ്യ ആരാധകർക്കൊപ്പം പങ്കുവച്ചത്. ‘ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്..’ എന്ന ക്യാപ്ഷനോടെയാണ് ശരണ്യ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്.

ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കുന്ന മറ്റൊരു ചിത്രത്തിനും ശരണ്യ രസകരമായ ക്യാപ്ഷൻ നൽകിയിട്ടുണ്ട്. ‘നിർത്തി. ഇതോടെ. ഇനി രണ്ടീസം കഴിഞ്ഞ്..’ എന്നാണ് ശരണ്യ അവസാന ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. നിരവധി ആരാധകരാണ് ശരണ്യയുടെ ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS