‘കടലാമയ്ക്ക് ഒപ്പം വെള്ളത്തിന് അടിയിൽ നീന്തിക്കളിച്ച് നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് കാണാം

‘കടലാമയ്ക്ക് ഒപ്പം വെള്ളത്തിന് അടിയിൽ നീന്തിക്കളിച്ച് നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് കാണാം

സിനിമ താരസുന്ദരിമാരുടെ ഇഷ്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ മാലിദ്വീപിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓരോ താരങ്ങൾ അവിടെ അവധി ആഘോഷിക്കാൻ പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോസും നമ്മൾ കണ്ടിട്ടുള്ളത്. മലയാളത്തിൽ നിന്നും ചില താരങ്ങൾ അവിടെ അവധി ആഘോഷിക്കാൻ പോയിരുന്നു.

ഒടുവിലായി അവിടേക്ക് പോയത് നടി സാനിയ ഇയ്യപ്പനാണ്. ഏപ്രിൽ 18-നാണ് സാനിയ മാലിദ്വീപിലേക്ക് യാത്ര തിരിച്ചത്. തൊട്ടടുത്ത ദിവസം മുതൽ സാനിയ സമൂഹമാധ്യമങ്ങളിൽ അവിടെ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ബിക്കിനി ധരിച്ചും, ജന്മദിനം ആഘോഷിച്ചും, ബീച്ചിൽ ഉല്ലസിച്ചും, മാലിദ്വീപിലെ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെയും ഒക്കെ നിമിഷങ്ങൾ താരം പങ്കുവച്ചിരുന്നു.

ഇപ്പോഴും താരം മാലിദ്വീപിൽ തന്നെയാണ്. ഇപ്പോഴിതാ മാലിദ്വീപിൽ കടലിന്റെ അടിയിലൂടെ നീന്തുന്ന സാനിയയുടെ ഫോട്ടോസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സാനിയ ഒറ്റയ്ക്കല്ല നീന്തുന്നത്, സാനിയയുടെ ഫോട്ടോയിൽ ഒരു കടലാമയുമുണ്ട്. കടലാമയുടെ മുകളിലൂടെ നീന്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാനിയയുടെ ഓരോ പുതിയ ചിത്രങ്ങൾക്കും മികച്ച അഭിപ്രായങ്ങളും ലൈക്കുമൊക്കെയാണ് ലഭിക്കുന്നത്. സാനിയ മാലിദ്വീപിൽ എത്തി 3-4 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ കോവിഡ് സാഹചര്യങ്ങൾ മൂലം വിലക്ക് ഏർപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അവിടെ നിന്നും ഇന്ത്യയിലേക്ക് ഇപ്പോൾ ഫ്ലൈറ്റ് ഉണ്ടോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

CATEGORIES
TAGS