‘ഈ വേഷമാണ് സാനിയയ്ക്ക് കൂടുതൽ ചേരുന്നത്, കാണാൻ തന്നെ എന്താ ഐശ്വര്യം..’ – ഫോട്ടോസ് വൈറലാകുന്നു

‘ഈ വേഷമാണ് സാനിയയ്ക്ക് കൂടുതൽ ചേരുന്നത്, കാണാൻ തന്നെ എന്താ ഐശ്വര്യം..’ – ഫോട്ടോസ് വൈറലാകുന്നു

ഡാൻസ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായ പങ്കെടുത്ത് വിജയിയായി സിനിമയിലേക്ക് ബാലതാരമായി അഭിനയിച്ച് തുടങ്ങിയ പിന്നീട് ചെറുപ്രായത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലാണ് സാനിയ ആദ്യമായി പങ്കെടുക്കുന്നത്. അത് പിന്നീട് സാനിയയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

2018-ൽ പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായ ക്വീൻ എന്ന സിനിമയിൽ നായികയായി അരങ്ങേറിയാണ് സാനിയ പിന്നീട് ഓളം സൃഷ്ട്ടിച്ചത്. അതിൽ ചിന്നു എന്ന കഥാപാത്രമാണ് സാനിയ അവതരിപ്പിച്ചത്. സിനിമ ഇറങ്ങി കഴിഞ്ഞ ശേഷം ആ പേരിലാണ് താരത്തെ അറിയപ്പെട്ടിരുന്നത്. അതിൽ നിന്ന് പിന്നീട് പ്രേതം 2 എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.

പിന്നീട് മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ഒരു പ്രധാനവേഷത്തിൽ എത്തി തന്റെ ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റി താരം. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലാണ് ഇപ്പോൾ സാനിയ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരു ഇന്റർനെറ്റ് ഗേൾ തന്നെയാണ് സാനിയ.

നിരവധി ഫോട്ടോഷൂട്ടുകളും ഇന്റർവ്യൂസും പുത്തൻ ഫോട്ടോസുമെല്ലാം സാനിയ തന്റെ ഫേസ്ബുക്ക് പേജിലൂടെയും ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെയുമാണ് പോസ്റ്റ് ചെയ്യാറുള്ളത്. ഗ്ലാമറസ് വേഷങ്ങളിൽ എത്താറുള്ള സാനിയ ഈ കഴിഞ്ഞ ദിവസം അല്പം വെറൈറ്റി പിടിച്ചിരുന്നു. ടി.ടി ദേവസി എന്ന ജൂവലറി കമ്പനിക്ക് വേണ്ടിയാണ് സാനിയ ഈ ഷൂട്ട് ചെയ്തിരിക്കുന്നത്.

സാരിയുടുത്ത് നാടൻ ലുക്കിലാണ് സാനിയ ഈ തവണ എത്തിയത്. കണ്ണുകൾ എഴുതി, നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് കുത്തി, കഴുത്തിൽ ആഭരണങ്ങൾ അണിഞ്ഞ്, വയലറ്റ് നിറത്തിലെ സാരി ധരിച്ചാണ് സാനിയ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. യാമിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാംസൺ ലെയ് ആണ് ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS