‘മിനി സ്‌കർട്ടിൽ തിളങ്ങി യുവനടിമാരായ പ്രിയ വാര്യരും സാനിയ ഇയ്യപ്പനും..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘മിനി സ്‌കർട്ടിൽ തിളങ്ങി യുവനടിമാരായ പ്രിയ വാര്യരും സാനിയ ഇയ്യപ്പനും..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിൽ ഏറെ ആരാധകരുള്ള രണ്ട് യുവനടിമാരാണ് പ്രിയ വാര്യരും അതുപോലെ തന്നെ സാനിയ ഇയ്യപ്പനും. സോഷ്യൽ മീഡിയയിൽ ചലനം സൃഷ്ടിക്കാൻ സാധിക്കുന്ന ഇരുവർക്കും സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഒരുപാട് ഫോളോവേഴ്‌സുമുണ്ട്. ആദ്യ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിലെ വൈറൽ ഗേളായി മാറിയ പ്രിയ വാര്യർ ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ്.

സാനിയ ആണെങ്കിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ഇൻഡസ്ടറി ഹിറ്റായി മാറിയ മോഹൻലാൽ നായകനായ ലൂസിഫറിലെ ഒരു പ്രധാനകഥാപാത്രം അവതരിപ്പിച്ചതോടെ കരിയർ തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. ഇരുവരുടെയും ഫോട്ടോസിന് എപ്പോഴും സോഷ്യൽ മീഡിയയിൽ ഭയങ്കര സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ജിൻസൺ ഫ്രാൻസിസിന്റെ വിവാഹത്തിന്റെ ഇരുവരും പങ്കെടുത്തപ്പോൾ ഇട്ടിരുന്ന ഗ്ലാമറസ് വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സാനിയയും പ്രിയയും ഒരേപോലെയുള്ള ഡ്രസ്സ് ഇട്ടുകൊണ്ട് വിവാഹത്തിന്റെ ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ ഉള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പച്ചയും വെള്ളയും നിറത്തിലുള്ള മിനി സ്‌കർട്ടിൽ ഇരുവരും കൂടുതൽ ഗ്ലാമറസും അതുപോലെ തന്നെ കൂടുതൽ സുന്ദരിമാരായും കാണപ്പെടുന്നുണ്ട്. ജിക്സണിന്റെ വെഡിങ് കമ്പനിയായ ലൈറ്റ്സ് ഓൺ ക്രീയേഷൻസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സ്റ്റൈലിഷ് മോഡേൺ ലുക്കിൽ എത്തിയ ഇരുവരും ജജിക്‌സന്റെ അടുത്ത സുഹൃത്തുക്കളാണ്.

ജിക്സൺ ഇതിന് മുമ്പ് ഇരുവരുടെയും ഒരുപാട് ഫാഷൻ ഫോട്ടോഷൂട്ടുകൾ എടുത്തിട്ടുണ്ട്. സാനിയയും പ്രിയയെയും കൂടാതെ അനാർക്കലി മരിക്കാർ, റോഷൻ തുടങ്ങിയ താരങ്ങളും ചടങ്ങളിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് സാനിയ മഞ്ഞ ലഹങ്കയും പ്രിയ വാര്യർ ചുവപ്പ് നിറത്തിലുള്ള സാരിയുമാണ് ഇട്ടിരുന്നത്. വിവാഹത്തിന് ശേഷമുള്ള ഫോട്ടോ സെക്ഷനിലാണ് ഇരുവരും ഒരുപോലെ മിനി സ്‌കർട്ടിൽ എത്തിയത്.

CATEGORIES
TAGS