‘കസവ് സാരിയിൽ അഴക് റാണിയായി നടി സംയുക്ത, കണ്ണെടുക്കാൻ തോന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടോവിനോ തോമസിന്റെ നായികയായി തീവണ്ടി എന്ന സിനിമയിൽ അഭിനയിച്ച ശേഷം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി സംയുക്ത മേനോൻ. തീവണ്ടിയിലെ ദേവി എന്ന കഥാപാത്രമായി അഭിനയിച്ച സംയുക്ത അതിന് മുമ്പ് പോപ്പ് കോൺ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. തീവണ്ടി സൂപ്പർഹിറ്റായതോടെ സംയുക്തയ്ക്ക് ധാരാളം അവസരങ്ങളും ലഭിക്കുകയുണ്ടായി.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച തെന്നിന്ത്യൻ നായികയായി സംയുക്ത മാറി കഴിഞ്ഞു. ഈ അടുത്തിടെ സംയുക്തയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അറ്റാക്കുകൾ വരുന്നുണ്ടായിരുന്നു. മലയാളത്തിൽ ഇറങ്ങിയ ബൂമറാങ് എന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയിൽ പങ്കെടുക്കാതിരുന്നതിനാണ് സംയുക്തയ്ക്ക് വിമർശനം നടന്നത്.

സംയുക്ത നിർമ്മാതാവിനോടെ ഇനി മലയാള സിനിമകളിലും അഭിനയിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞതാണ് വിമർശനങ്ങൾക്ക് കാരണമായത്. വന്ന വഴി മാറുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് സംയുക്തയ്ക്ക് വിമർശനം കേട്ടത്. തമിഴിൽ ധനുഷിന്റെ നായികയായി വാത്തി എന്ന സിനിമയിൽ സംയുക്ത അഭിനയിച്ചിരുന്നു. അതാണ് അവസാനം പുറത്തിറങ്ങിയത്. ഈ സമയത്ത് തന്നെയാണ് ബൂംറങ്ങും ഇറങ്ങിയത്.

തെലുങ്കിൽ ഷൂട്ടിംഗ് നടക്കുന്ന വിരുപക്ഷയാണ് സംയുക്തയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. അതെ സമയം കസവ് സാരിയിൽ സംയുക്ത തിളങ്ങിയ പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തൊരു അഴകാണ് സംയുക്തയെ ചിത്രങ്ങളിൽ കാണാൻ. ഡാനിയേൽ ചിണ്ടയാണ് ഫോട്ടോസ് എടുത്തത്. ശ്രുതി മഞ്ജരിയുടെ സ്റ്റൈലിങ്ങിൽ വിശാൽ ചേരാനാണ് മേക്കപ്പ് ചെയ്തത്. ഗുലാബോയുടെ സാരിയാണ് സംയുക്ത ധരിച്ചത്.