‘കാഷ് എത്രയാണെന്ന് വച്ചാൽ ചോദിച്ചോളൂ, കിട്ടുമോ..!’ – ഓൺലൈൻ ഞരമ്പനെതിരെ തുറന്നടിച്ച് നടി സാധിക

‘കാഷ് എത്രയാണെന്ന് വച്ചാൽ ചോദിച്ചോളൂ, കിട്ടുമോ..!’ – ഓൺലൈൻ ഞരമ്പനെതിരെ തുറന്നടിച്ച് നടി സാധിക

മലയാള സിനിമയിലെ നടിമാർ സൈബർ ഇടങ്ങളിൽ നേരിടുന്ന പ്രശ്നം എപ്പോഴും പൊതുരംഗത്ത് ചർച്ചയാക്കുന്ന ഒരു വിഷയമാണ്. നടിമാർക്ക് മാത്രമല്ല സോഷ്യൽ മീഡിയയിൽ ഫോട്ടോസ് പങ്കുവെക്കുന്ന ഒട്ടുമിക്ക പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന ഒരു വിഷയമാണ് ഓൺലൈനിലെ ഞരമ്പന്മാരുടെ മോശം മെസേജുകൾ. പലരും ഇത് കണ്ടില്ലയെന്ന് നടിച്ച് മുന്നോട്ട് പോവുകയേയുള്ളൂ.

അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാൻ കൂടുതൽ ധൈര്യമാണ് കിട്ടാറുളളത്. പക്ഷേ ഒരു പരിധി വിടുമ്പോൾ ചില സിനിമ നടിമാരും സെലിബ്രിറ്റികളും ഇതിനെതിരെ പ്രതികരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സിനിമാനടിമാർ അടുത്തിടെ നടത്തിയ ക്യാമ്പയിൽ ഓൺലൈൻ ആങ്ങളമാർക്ക് എതിരെ പ്രതികരിച്ച പോലെ ഇവർക്ക് എതിരെയും പ്രതികരിക്കാറുണ്ട്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം മെസേജുകൾക്ക് എതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുന്ന ഒരാളാണ് സീരിയൽ സിനിമ മേഖലയിൽ സജീവയായ നടി സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്ന ഒരാളാണ് താരം. ഗ്ലാമറസ് ഫോട്ടോഷൂട്ടും ചെയ്യുന്ന ഒരാളുകൂടിയാണ് സാധിക.

ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന മോശം മെസ്സേജിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെ പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സാധിക. ‘കാഷ് എത്രയാണെന്ന് വച്ചാൽ ചോദിച്ചോളൂ.. കിട്ടുമോ..’ എന്നൊക്കെ മെസ്സേജ് അയച്ച കിഷോർ വർമ്മ എന്ന ആളുടെ മെസേജിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് സാധിക തുറന്നടിച്ചത്.

‘ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഇദ്ദേഹവുമായി ജോയിൻ ചെയ്യാം, സ്വന്തം ഭാര്യയിൽ ഇവൻ തൃപ്തനല്ല എന്ന് ഞാൻ വിചാരിക്കുന്നു.. കാഷ് ഇവനൊരു വിഷയമല്ല എന്നാണ് പറയുന്നത്..’, സാധിക സ്ക്രീൻഷോട്ടിനൊപ്പം അയച്ചാളുടെ ലിങ്ക് ഉൾപ്പടെ പോസ്റ്റ് ചെയ്തു. പലരും ചെയ്യാൻ മടിക്കുന്ന കാര്യമാണ് സാധിക ധൈര്യമായി പോസ്റ്റ് ചെയ്തത്.

CATEGORIES
TAGS