‘കാലിലെ മത്സ്യകന്യകയുടെ ടാറ്റൂ ചിത്രം പങ്കുവച്ച് സാധികയുടെ പുതിയ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘കാലിലെ മത്സ്യകന്യകയുടെ ടാറ്റൂ ചിത്രം പങ്കുവച്ച് സാധികയുടെ പുതിയ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടി സാധിക വേണുഗോപാലിന്റേത്. ഫ്‌ളവേഴ്‌സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ് സാധിക. 18നും 30നും ഇടയിലുള്ള ആളുകൾ ഏറ്റവും കൂടുതൽ കാണുന്ന ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് അത്.

അതുകൊണ്ട് തന്നെ താരത്തിനെ ഒരുപാട് യുവതിയുവാക്കൾ ആരാധകരായിയുണ്ട്. സ്റ്റാർ മാജിക്കിന് മുമ്പ് തന്നെ ഒരുപാട് ടെലിവിഷൻ പരമ്പരകളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലാണ് കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഇത്രയും താരത്തെ പ്രശസ്ത ആക്കിയിട്ടുള്ളത്. നിരവധി സിനിമകളിലും ഷോർട്ട് ഫിലിമുകളിലും സാധിക അഭിനയിച്ചിട്ടുണ്ട്.

സാധിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുള്ള ഫോട്ടോഷൂട്ടുകൾക്ക് മികച്ച അഭിപ്രായമാണ് ആരാധകർ നൽകാറുളളത്. ഏത് തരം വസ്ത്രം ധധരിച്ചാലും കിടിലം ലുക്കുള്ള ഒരു നടിയാണ് സാധിക. ഗ്ലാമറസ്, നാടൻ, മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ഒന്നിന് പിറകെ ഒന്നായി താരം ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഷോർട്ട് വസ്ത്രങ്ങൾ ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് താരം. കാലിൽ മത്സ്യകന്യകയുടെ രൂപം പച്ച കുത്തിയിരിക്കുന്നത് ഫോട്ടോയിൽ എടുത്ത് അറിയാൻ പറ്റും.. ടാറ്റൂ ചെയ്ത കുൽദീപ് ആൾക്ക് നന്ദി പറയാൻ താരം മറന്നില്ല. ജിബിൻ സോമചന്ദ്രനാണ് താരത്തിന്റെ ഏറ്റവും പുതിയ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും സാധിക ഇത്തരത്തിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഓരോ ഫോട്ടോസ് ഇടുമ്പോഴും നിമിഷനേരം കൊണ്ട് തന്നെ ആരാധകർ അത് സമൂഹമാധ്യമങ്ങളിൽ വൈറലാക്കാറുണ്ട്. പ്ലാൻ ബി പ്രൊഡക്ഷൻസിന് വേണ്ടിയാണ് പുതിയ ഫോട്ടോഷൂട്ട് ചെയ്തത്. വിജിത വിക്രമൻ ആണ് മേക്കപ്പ് ചെയ്തത്.

CATEGORIES
TAGS