‘അപാച്ചെയുടെ ഗ്ലാമറസ് ബൈക്കിൽ സ്റ്റൈലിഷ് ലുക്കിൽ നടി സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറലാകുന്നു

‘അപാച്ചെയുടെ ഗ്ലാമറസ് ബൈക്കിൽ സ്റ്റൈലിഷ് ലുക്കിൽ നടി സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറലാകുന്നു

സ്റ്റൈലിഷ് ബൈക്കുകൾ എന്നും യുവാക്കൾക്ക് ഏറെ പ്രിയങ്കരമാണ്. എന്നാൽ ചില പെൺകുട്ടികൾക്കും അത്തരം ബൈക്കുകൾ ഹരമാണ് ഇപ്പോൾ. കേരളത്തിൽ നിരത്തുകളിൽ ചീറിപാഞ്ഞ് പോകുന്ന സ്റ്റൈലിഷ് ബൈക്കുകളിൽ ഓടിക്കുന്നത് ചിലത് പെൺകുട്ടികളാണ്. യുവാക്കൾക്ക് വേണ്ടി മാത്രമല്ല ബൈക്ക് ഇഷ്ടമുള്ള പെൺകുട്ടികളെ കൂടി ആകർഷിക്കാനാണ് ഇത്തരം ബൈക്കുകൾ കമ്പനികൾ ഇറക്കുന്നത്.

മലയാളത്തിലെ ചില നടിമാർ സ്റ്റൈലിഷ് ബൈക്കുകളിൽ ഫോട്ടോഷൂട്ട് ചെയ്യുന്നത് പതിവാണ്. സ്വാസിക, റെബേക്ക സന്തോഷ്, അനാർക്കലി മരിക്കാർ തുടങ്ങിയ താരങ്ങൾ സ്റ്റൈലിഷ് ബൈക്കിൽ ഇരുന്നുള്ള ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. ഇവർക്ക് പിന്നാലെയാണ് സിനിമ-സീരിയൽ താരം സാധിക വേണുഗോപാലും തന്റെ പുതിയ ഫോട്ടോഷൂട്ടിന് ബൈക്ക് കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

ബി.എസ് 6 ടി.വി.എസ് അപ്പാച്ചെ ആർ.ആർ 310 എന്ന ബൈക്കിലാണ് സാധിക പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷത്തിൽ അധികം ഓൺ-റോഡ് വില വരുന്ന ബൈക്ക് റേറ്റിംഗിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ബൈക്കുകളിൽ ഒന്നാണ്. യുവസംവിധായകൻ മിഥുൻ ബോസിന്റെ ബോസ് പ്രൊഡക്ഷൻസിന് വേണ്ടിയാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

അപ്പു ജോഷി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ടോപ്പും തൊപ്പിയും നീല നിറത്തിലെ ജീൻസും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചാണ് സാധിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സാധിക തന്നെയാണ് മേക്കപ്പും സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്. ഇതിന് മുമ്പും ബോസ് പ്രൊഡക്ഷൻസിന് വേണ്ടി ഫോട്ടോഷൂട്ടുകൾ സാധിക ചെയ്തിട്ടുണ്ട്.

മഴവിൽ മനോരമയിൽ പട്ടുസാരി എന്ന സീരിയലാണ് സാധികയ്ക്ക് സോഷ്യൽ മീഡിയയിൽ ഇത്രയേറെ ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണമായത്. 2009 തൊട്ട് പ്രൊഫഷണൽ മോഡലിംഗ് രംഗത്ത് സജീവമായി തുടരുന്ന ഒരാളുകൂടിയാണ് സാധിക. സീരിയലുകളും ഷോർട്ട് ഫിലിമുകളും കൂടാതെ ചില സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS