‘സാരിയിൽ ഇത്രയും ഹോട്ട് ലുക്കുള്ള നടി വേറെ ഉണ്ടോ!! വീണ്ടും തിളങ്ങി സാധിക..’ – ഫോട്ടോസ് വൈറൽ

സിനിമ, സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞ നടിയാണ് സാധിക വേണുഗോപാൽ. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലും ചെറു സിനിമകളിലുമൊക്കെ അഭിനയിച്ച് ശ്രദ്ധനേടിയെടുത്ത ശേഷം സാധിക വലിയ സിനിമകളുടെ ഭാഗമായി മാറി. കലാഭവൻ മണിയുടെ നായികയായി തുടക്കത്തിൽ സാധിക അഭിനയിച്ചിട്ടുണ്ട്. പിന്നീട് അധികം നായികയായി അഭിനയിച്ചിട്ടില്ല.

മഴവിൽ മനോരമയിലെ പട്ടുസാരി സീരിയൽ സാധികയുടെ കാരിയറിൽ മാറ്റങ്ങൾ കൊണ്ടുവരാൻ വലിയ കാരണമായി. സീരിയലുകളിൽ മാത്രമല്ല, സിനിമയിലും അതുകൊണ്ട് ഗുണമുണ്ടായി. അവതാരകയായും തിളങ്ങിയിട്ടുള്ള ഒരാളാണ് സാധിക. ഇപ്പോൾ ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡി എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയാണ് സാധിക. സ്റ്റാർ മാജിക്കിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു സാധിക.

അഭിനയത്തിന് അപ്പുറം മോഡലിംഗിലും സാധിക തിളങ്ങിയിട്ടുണ്ട്. സാരിയുടുത്താൽ സാധികയെ പോലെ ഹോട്ട് ലുക്ക് തോന്നിക്കുന്ന നടിമാരില്ലെന്ന് പല ആരാധകരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സാധിക. സാരിയിലുള്ള തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സാധിക. അനീഷ് ബിഎൽ ആണ് സാധികയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

സാരിയിൽ മിക്കപ്പോഴും ഫോട്ടോഷൂട്ട് ചെയ്യാറുണ്ട് സാധിക. ചിലപ്പോൾ ക്യൂട്ട് ലുക്കിൽ ആണെങ്കിൽ ചിലപ്പോൾ ഹോട്ട് ലുക്കിൽ ആയിരിക്കുമെന്ന് മാത്രം. ഈ തവണ അൽപ്പം ഗ്ലാമറസ് രീതിയിലാണ് സാധിക തന്റെ സാരി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ അവ ആരാധകരുടെ മനസ്സുകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചിൽ ഒരാൾ തസ്കരനാണ് അവസാനമിറങ്ങിയ സിനിമ.