‘റിസോർട്ടിലെ പൂളിൽ നീന്തി കളിച്ച് നടി സാധിക, ഹോട്ടെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറലാകുന്നു

സിനിമയിലും സീരിയലുകളിൽ ഒരുപോലെ അഭിനയിക്കുന്ന താരങ്ങൾ മലയാളത്തിൽ നിരവധി പേരുണ്ട്. രണ്ട് ഇടതും അവർക്ക് ധാരാളം ആരാധകരെയും ലഭിക്കാറുണ്ട്. സിനിമയിൽ അഭിനയിക്കുമ്പോൾ കൂടുതൽ പ്രേക്ഷകർ ശ്രദ്ധിക്കുന്നതെങ്കിലും ടെലിവിഷൻ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുക എന്ന് പറയുന്നതും അത്ര എളുപ്പമായി കാര്യമല്ല. പ്രതേകിച്ച് ഈ തലമുറയിലെ താരങ്ങൾക്ക്.

സിനിമയിലും സീരിയലുകളിൽ സജീവമായി ഇപ്പോൾ അഭിനയിക്കുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ. സിനിമയിലൂടെ കരിയർ തുടങ്ങിയ സാധിക സീരിയലുകളിലൂടെയാണ് ജനമനസ്സുകളിൽ കൂടുതൽ സ്ഥാനം നേടിയത്. പട്ടുസാരി എന്ന പരമ്പരയാണ് സാധികയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്ത് പരമ്പര. അതിന് ശേഷം ധാരാളം സിനിമകളിലും നിന്നും സാധികയ്ക്ക് അവസരങ്ങൾ ലഭിച്ചു.

ഒരു നായികനടിയെക്കാൾ സിനിമയിൽ സഹനടി റോളിലാണ് സാധിക കൂടുതൽ അഭിനയിക്കാറുള്ളത്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയ സാധിക വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം വേർപിരിഞ്ഞ ശേഷമാണ് അഭിനയത്തിൽ കൂടുതൽ സജീവമായത്. സാധികയുടെ മാതാപിതാക്കളും സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. മോഹൻലാൽ ചിത്രമായ മോൺസ്റ്ററാണ് സാധികയുടെ അവസാനമായി ഇറങ്ങിയത്.

മലയാളികളെ ഫോട്ടോഷൂട്ടുകളിലൂടെ പലപ്പോഴും ഞെട്ടിച്ചിട്ടുള്ള സാധിക ഇപ്പോഴിതാ മുന്നാറിലെ ഹെസ് ആൻഡ് കൈറ്റ് എന്ന റിസോർട്ടിലെ പൂളിൽ നീന്തി കളിക്കുന്ന രീതിയിൽ ഒരു ഫോട്ടോഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ്. ക്ലിന്റ് പോളാണ് സാധികയുടെ ഈ ഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എന്തൊരു ഹോട്ടാണ് സാധികയെ ചിത്രങ്ങളിൽ കാണാൻ എന്ന് ആരാധകരും അഭിപ്രായങ്ങൾ പങ്കുവച്ചു.