‘വാലന്റൈൻസ് ദിനത്തിൽ പ്രണയ സാഫല്യം! നടി റെബേക്ക സന്തോഷ് വിവാഹിതയാകുന്നു..’ – ഫോട്ടോസ് കാണാം!

‘വാലന്റൈൻസ് ദിനത്തിൽ പ്രണയ സാഫല്യം! നടി റെബേക്ക സന്തോഷ് വിവാഹിതയാകുന്നു..’ – ഫോട്ടോസ് കാണാം!

ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി റെബേക്ക സന്തോഷ്. മികച്ച അഭിപ്രായങ്ങൾ നേടി കസ്തൂരിമാൻ ഇപ്പോഴും മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. 850-ൽ അധികം എപ്പിസോഡുകൾ പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ് സീരിയൽ ഇപ്പോൾ. കാവ്യയും ജീവയും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയുമാണ്.

കാവ്യമായി റെബേക്കയും ജീവയായി ശ്രീറാം രാമചന്ദ്രനുമാണ് അഭിനയിക്കുന്നത്. ഇരുവരുടെയും കെമിസ്ട്രി സീരിയലിൽ എടുത്തു പറയേണ്ടതാണ്. ഇപ്പോഴിതാ റെബേക്കയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. തന്റെ പ്രണയത്തെ ജീവിതത്തിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം.

താരത്തിന്റെ വിവാഹനിശ്ചയം ഫെബ്രുവരി 14 ആയ ഇന്ന് നടന്നിരിക്കുകയാണ്. വർഷങ്ങളായി റെബേക്കയും യുവസംവിധായകനുമായ ശ്രീജിത്ത് വിജയനും തമ്മിൽ പ്രണയത്തിലാണ്. റെബേക്ക തന്റെ പ്രണയത്തെ കുറിച്ച് നേരത്തെ തന്നെ ആരാധകരോടും തന്റെ പ്രേക്ഷകരോടും പങ്കുവച്ചിട്ടുള്ളതാണ്. മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത് വിജയൻ.

നിശ്ചയത്തിന് മുന്നോടിയായിട്ടുള്ള ഹാൽദി ചടങ്ങുകളിൽ ചിത്രം റെബേക്ക കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതോടൊപ്പം തന്നെ തന്റെ വിവാഹനിശ്ചയമാണെന്ന് കാണിച്ചുകൊണ്ട് ശ്രീജിത്തിന്റെ മാർഗംകളി സിനിമയുടെ പോസ്റ്ററിന്റെ കൂട്ട് ഒരു അനിമേഷൻ വീഡിയോയും റെബേക്ക പങ്കുവച്ചിരുന്നു. നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.

CATEGORIES
TAGS