‘പ്രണയത്തിന്റെ അഞ്ചാം വാർഷികം, കാമുകനുമൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് റെബേക്ക..’ – വീഡിയോ വൈറൽ

‘പ്രണയത്തിന്റെ അഞ്ചാം വാർഷികം, കാമുകനുമൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് റെബേക്ക..’ – വീഡിയോ വൈറൽ

കുടുംബപ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയലുകളിൽ ഒന്നായ കസ്തൂരിമാനിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി റെബേക്ക സന്തോഷ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ റെബേക്ക നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ കുഞ്ഞിക്കൂനൻ എന്ന സീരിയലിലാണ് റെബേക്ക ആദ്യമായി അഭിനയിക്കുന്നത് അതും ബാലതാരമായി.

സ്നേഹക്കൂട്, മിഴി രണ്ടിലും, നീർമാതളം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള റെബേക്ക കസ്തൂരിമാനിലെ കാവ്യാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് ഇത്രയേറെ ആരാധകർ താരത്തിന് ഉണ്ടായത്. കാവ്യയും സൂര്യയും എന്നീ കഥാപാത്രങ്ങളിൽ തകർത്ത് അഭിനയിച്ച ഇരുവർക്കും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്നുണ്ട്.

തിരുവമ്പാടി തമ്പാൻ, ടേക്ക് ഓഫ്, ഒരു സിനിമാക്കാരൻ, മിന്നാമിനുങ്ങ് തുടങ്ങിയ സിനിമകളിലും റെബേക്ക അഭിനയിച്ചിട്ടുണ്ട്. കസ്തൂരിമാനിലെ പ്രകടനത്തിന് നിരവധി അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. സീരിയലിൽ സജീവമാക്കുന്നതിന് മുമ്പ് തന്നെ ശ്രീജിത്ത് വിജയൻ എന്ന യുവ സംവിധായകനുമായി പ്രണയത്തിലായിരുന്നു റെബേക്ക.

ശ്രീജിത്തിനൊപ്പമുള്ള ഫോട്ടോസ് താരം തന്റെ പേർസണൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴിതാ പ്രണയത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുകയാണ് ഇരുവരും. ഇരുവരുടെയും പ്രണയാദ്രമായ നിമിഷങ്ങൾ ഉള്ള ചില ഫോട്ടോസ് കോർത്തിണക്കി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

‘നീ എന്നെ അകത്തേക്ക് പ്രകാശിപ്പിക്കുന്നു ജൂലൈ 4 പോലെ നിങ്ങളുടെ ചുറ്റുമുള്ളപ്പോഴെല്ലാം ഞാൻ എപ്പോഴും പുഞ്ചിരിക്കുന്നതായി തോന്നുന്നു.. എങ്ങനെയെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു.. നിങ്ങൾ കാരണം ഞാൻ കണ്ണാടിയിൽ നൃത്തം ചെയ്യുകയും ഷവറിൽ പാടുകയും ചെയ്യുന്നത്..’, വീഡിയോയോടൊപ്പം റെബേക്ക കുറിച്ചു. മാർഗംകളി എന്ന സിനിമ സംവിധാനം ചെയ്തത് ശ്രീജിത്താണ്.

CATEGORIES
TAGS