‘ഫ്രാൻസിൽ അവധി ആഘോഷിച്ച് നടി റെബ മോണിക്ക, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പൊളി പ്രധാന വേഷത്തിൽ അഭിനയിച്ച ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിൽ നായികയായി വേഷത്തിൽ അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് നടി റെബ മോണിക്ക ജോൺ. വലിയ സിനിമയായിരുന്നെങ്കിലും നായികയായി ഒരു മുഴുനീള കഥാപാത്രമായിരുന്നില്ല റെബ ചെയ്തിരുന്നത്. തൊട്ടടുത്ത വർഷം നായികയായി ഒരു മുഴുവിള കഥാപാത്രം റെബ ചെയ്തു.

നീരജ് മാധവിന്റെ നായികയായി പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലാണ് റെബ നായികയായി അഭിനയിച്ചത്. പിനീട് തമിഴിലും അരങ്ങേറിയ റെബ അവിടെ വിജയ് ചിത്രമായ ബിഗിലിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത ആരാധകരെ നേടിയെടുത്തു. ഫോറൻസികിലൂടെ മലയാളത്തിലേക്ക് തിരികെയെത്തിയ റെബ എഫ്ഐആർ എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി തുടക്കം കുറിച്ചിരുന്നു.

അതെ വർഷം തന്നെയാണ് റെബ വിവാഹിതയാവുന്നത്. സുഹൃത്തായ ജോയിമോൻ ജോസഫ് താരത്തിനെ പ്രൊപ്പോസ് ചെയ്യുകയും റെബ അതിന് യെസ് മൂളുകയും ചെയ്തു. തുടർന്ന് റെബയും ജോയിമോനും തമ്മിൽ വിവാഹിതരായി. വിവാഹ ശേഷവും റെബ സിനിമയിൽ സജീവമായി അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ രജനി എന്ന ചിത്രമാണ് റെബയുടെ അടുത്തതായി ഇറങ്ങാനുള്ളത്. കന്നഡയിലും തെലുങ്കിലും ഓരോ സിനിമകളുമുണ്ട്.

അതേസമയം ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് റെബ മോണിക്ക ഭർത്താവിന് ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടി യൂറോപ്പിലെ ഫ്രാൻസിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള അതീവ ഗ്ലാമറസ് ചിത്രങ്ങളും റെബ ആരാധകർക്ക് വേണ്ടി പങ്കുവച്ചിരുന്നു. ഇവിടെയുള്ള കടലിന്റെ നിറം ഫോട്ടോ കാണുന്നതിലും എത്ര മനോഹരമാണെന്ന് പറയാൻ വാക്കുകൾ ഇല്ലെന്നും റെബ മോണിക്ക തൻറെ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.