‘എന്നെ വെടിയുതിർത്തോളൂ.. പക്ഷേ ഞാൻ വീഴുകയില്ല..’ – 10 മാസങ്ങൾക്കുള്ളിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞ് രഞ്ജിനി ജോസ്

‘എന്നെ വെടിയുതിർത്തോളൂ.. പക്ഷേ ഞാൻ വീഴുകയില്ല..’ – 10 മാസങ്ങൾക്കുള്ളിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞ് രഞ്ജിനി ജോസ്

പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് മേലേവര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലെ പിന്നണി ഗായികയായി തുടക്കം കുറിച്ച ഗായികയാണ് രഞ്ജിനി ജോസ്. ബേനി-ഇഗ്നേഷ്യസ് സംഗീത നൽകിയ ‘തെയ്യം കാറ്റിൽ തെക്കൻ കാറ്റിൽ’ എന്ന ഗാനം കെ.എസ് ചിത്രക്കൊപ്പം ആലപിച്ചാണ് കടന്നു വന്നത്.

പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിലും ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും പാടാൻ ഭാഗ്യം ലഭിച്ചു രഞ്ജിനിക്ക്. ഗായിക ആയിരുന്നിട്ട് കൂടി അഭിനയത്തിലും ചെറിയ കൈ വച്ചിട്ടുണ്ട് രഞ്ജിനി. മോഹൻലാലിനൊപ്പം റെഡ് ചില്ലിസ് എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ ദ്രോണ എന്ന സിനിമയിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.

ഗായിക ആയിട്ടും അഭിനയത്രി ആയിട്ടും അവതാരക ആയിട്ടുമൊക്കെ രഞ്ജിനി മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പാട്ടിലൂടെ എന്നത് പോലെ തന്നെ റേഡിയോയിലൂടെയും രഞ്ജിനിയുടെ ശബ്ദം റേഡിയോ ജോക്കിയായും മലയാളികൾ കേട്ടിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവയായിട്ടുള്ള രഞ്ജിനി മിക്കപ്പോഴും തന്റെ അഭിപ്രായങ്ങൾ അവയിലൂടെ പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ പത്ത് മാസങ്ങളായി രഞ്ജിനിയുടെ ജീവിതത്തിലൂടെ കടന്ന പോയ അവസ്ഥകളും മാനസിക സംഘർഷങ്ങളെ കുറിച്ചും ഒരു ചെറിയ പോസ്റ്റിലൂടെ പറഞ്ഞിരിക്കുകയാണ്. ‘കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ സംഭവിച്ചത് ഇതാണ്.. എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു.. ഇപ്പോഴും അത് എന്റെ ഹൃദയത്തിൽ തന്നെ തുടരുന്നു..

എല്ലാ വിമർശനങ്ങളും മാറ്റി നിർത്തി.. ഹൃദയമില്ലാത്ത ആളുകൾ വായിട്ട് അലച്ചുകൊണ്ട് ഇരിക്കുകയാണ്.. അവർ ഇപ്പൊഴും അത് തുടരുന്നു.. പക്ഷേ എനിക്ക് ഒന്നേ പറയാനുള്ളൂ.. എന്നെ വെടിയുതിര്‍ത്തോളൂ.. പക്ഷേ ഞാൻ വീഴുകയില്ല..ഞാൻ കരുത്തുള്ളവളാണ്..’, രഞ്ജിനി കുറച്ച് ചിത്രങ്ങൾക്കൊപ്പം ഇത് കുറിച്ചു. നടി ആൻ അഗസ്റ്റിൻ, സ്വാതി ഗായിക അഞ്ജു ജോസഫ് തുടങ്ങിയവർ പിന്തുണച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS