‘ട്രെൻഡ് സോങ്ങിന് ഗായിക രഞ്ജിനി ജോസിന് ഒപ്പം ചുവടുവച്ച് രഞ്ജിനി ഹരിദാസ്..’ – വീഡിയോ കാണാം

‘ട്രെൻഡ് സോങ്ങിന് ഗായിക രഞ്ജിനി ജോസിന് ഒപ്പം ചുവടുവച്ച് രഞ്ജിനി ഹരിദാസ്..’ – വീഡിയോ കാണാം

സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർ തമ്മിൽ സൗഹൃദം കൊണ്ട് നടക്കുന്നത് പൊതുവേ വളരെ വിരളമായിട്ട് മാത്രം കാണാൻ സാധിക്കുന്നത്. പഴയ താരങ്ങളെ പോലെ അടുത്ത ബന്ധങ്ങൾ ഇന്നുണ്ടോ എന്നത് സംശയമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ഒരേ പേരുള്ള രണ്ടു പേരാണ് അവതാരക രഞ്ജിനി ഹരിദാസും ഗായിക രഞ്ജിനി ജോസും!

ഇരുവരുടെയും സൗഹൃദ നിമിഷങ്ങൾ പലപ്പോഴും ആരാധകർ കണ്ടിട്ടുള്ളത്. ഈ അടുത്തിടെ പോലും സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായ ഇരുവരുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് സ്വിമ്മിങ് പൂളിൽ അടിച്ചുപൊളിക്കുന്നതും അതിന്റെ സെൽഫികളും ഫോട്ടോസും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വളരെ പെട്ടന്ന് തന്നെ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിച്ചുള്ള ഒരു ഡാൻസ് വീഡിയോണ് ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നത്. ട്രെൻഡിങ് ആയിട്ടുള്ള ഒരു പാട്ടിനാണ് ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്തത്. രഞ്ജിനി ഹരിദാസാണ് വീഡിയോ ആരാധകർക്ക് ഒപ്പം ആദ്യം പങ്കുവച്ചത്. “വീണ്ടും രഞ്ജിനി ജോസിനൊപ്പം.. ഒരു വിധത്തിലാണ് അവൾ എന്നെ ഡാൻസ് റീലുകൾ ചെയ്യാൻ പ്രേരിപ്പിച്ചത്.

എന്തുകൊണ്ടാണ് ഞാൻ അവളെ അനുവദിച്ചത് എന്ന് ഞാൻ ഇപ്പോൾ അത്ഭുതപ്പെടുന്നു! എല്ലാവരും ശ്രമിക്കുന്നതിനാൽ ഇത് പരീക്ഷിച്ചു നോക്കേണ്ടി വന്നു.. അതിനാൽ ട്രെൻഡിൽ അണിചേരുന്നു..’, രഞ്ജിനി ഹരിദാസ് വീഡിയോടൊപ്പം കുറിച്ചു. രണ്ട് പേരും നന്നായി തന്നെ ചെയ്തിട്ടുണ്ടെന്നാണ് ഇരുവരുടെയും ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS