‘അമ്മയുടെ തനിപ്പകർപ്പ്, മകളുടെ പത്താം ജന്മദിനം ആഘോഷമാക്കി നടി രംഭ..’ – ചിത്രങ്ങൾ കാണാം!!

‘അമ്മയുടെ തനിപ്പകർപ്പ്, മകളുടെ പത്താം ജന്മദിനം ആഘോഷമാക്കി നടി രംഭ..’ – ചിത്രങ്ങൾ കാണാം!!

ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന സിനിമയിലെ ‘തങ്കമണി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രംഭ. മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് സ്വന്തം ഭാഷയായ തെലുഗിലേക്ക് പോവുകയും അവിടെ നിരവധി അവസരങ്ങൾ ലഭിച്ച ഇടയ്ക്കിടെ മലയാളത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

തെലുഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് രംഭ സിനിമ ഇൻഡസ്ട്രയിൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു. മോഡേൺ വസ്ത്രങ്ങളിൽ കൂടുതലായി കണ്ടിട്ടുള്ള താരം നാടൻ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തിട്ടുണ്ട്.

കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഥൻ എന്നയാളുമായി 2010-ൽ വിവാഹിതയായ രംഭ കുടുംബത്തോടൊപ്പം ടോറോന്റോയിലാണ് താമസിക്കുന്നത് ഇപ്പോൾ. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഇരുവർക്കുമുണ്ട്. ഇപ്പോഴിതാ മൂത്തമകൾ ലാന്യയുടെ പത്താം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

കുട്ടി രംഭയ്ക്ക് ജന്മദിനം ആശംസിച്ച് നിരവധി ആരാധകരാണ് കമന്റ് ഇട്ടിരിക്കുന്നത്. അമ്മയുടെ തനിപ്പകർപ്പാണ് മകളെന്നാണ് പലരും കമന്റുകൾ ഇട്ടിരിക്കുന്നത്. അമ്മയുടെ പാത പിന്തുടർന്ന് ഇനി സിനിമയിലേക്ക് വരുമോയെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഭർത്താവും മറ്റു രണ്ട് കുട്ടികളെയും ചിത്രങ്ങളിൽ കാണാം.

പതിനാറാമത്തെ വയസ്സിലാണ് രംഭ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. ചമ്പക്കുളം തച്ചൻ, ക്രോണിക് ബാച്ചിലർ, മയിലാട്ടം, കൊച്ചി രാജാവ്, പായും പുലി തുടങ്ങിയ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലുമാണ് രംഭ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS