‘ഞെട്ടിപ്പിക്കുന്ന മേക്കോവർ!! വീണ്ടും സ്ലിമായി കിടിലം ലുക്കിൽ നടി ലക്ഷ്മി റായ്..’ – ഫോട്ടോസ് വൈറലാകുന്നു

‘ഞെട്ടിപ്പിക്കുന്ന മേക്കോവർ!! വീണ്ടും സ്ലിമായി കിടിലം ലുക്കിൽ നടി ലക്ഷ്മി റായ്..’ – ഫോട്ടോസ് വൈറലാകുന്നു

പതിനഞ്ചാം വയസ്സിൽ സിനിമയിൽ നായികയായി അഭിനയിച്ച് മിക്ക ഭാഷകളിലും ഒരുപാട് ആരാധകരെ സ്വന്തമാക്കി മുന്നേറുന്ന ഒരു നടിയാണ് റായ് ലക്ഷ്മി. 2005-ൽ അരങ്ങേറ്റം കുറിച്ച താരം കഴിഞ്ഞ 15 വർഷത്തോളം അധികമായി സിനിമ മേഖലയിൽ സജീവമാണ്. മലയാളത്തിൽ റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

അണ്ണൻ തമ്പി, 2 ഹരിഹർ നഗർ, ഇവിടം സ്വർഗ്ഗമാണ്, ചട്ടമ്പിനാട്, ക്രിസ്ത്യൻ ബ്രതെഴ്സ്‌, ഒരു മരുഭൂമി കഥ, മായാമോഹിനി, രാജാധിരാജ തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട് റായ് ലക്ഷ്മി. മലയാളത്തിൽ മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗിലാണ് ലക്ഷ്മി റായ് അഭിനയിച്ചിട്ടുള്ളത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

31-കാരിയായ റായ് ലക്ഷ്മി ഇതുവരെ വിവാഹിതയല്ല. 2 ഹരിഹർ നഗറിലും ഒരു മരുഭൂമി കഥയിൽ അഭിനയിച്ച റായ് ലക്ഷ്മിയല്ല ഇപ്പോൾ. പഴയതിലും മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുകയാണ് താരം. കൃത്യമായ ഡയറ്റും വ്യായാമവും ഒക്കെ ചെയ്യുന്ന താരം തന്റെ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്. ബോളിവുഡിൽ അഭിനയിച്ച ശേഷമാണ് താരം ഫിറ്റ്നസ്സ് കൂടുതൽ ശ്രദ്ധിക്കുന്നത്.

ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ റായ് ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് പോസ്റ്റ് ചെയ്യാറുണ്ട്. പുതിയ വർക്ക് ഔട്ട് ചിത്രങ്ങളിൽ താരം കൂടുതൽ സ്ലിമായി കിടിലം ലുക്കിലാണ് എത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഇപ്പോൾ റായ് ലക്ഷ്മി അഭിനയിക്കുന്നത്. എന്തായാലും മെലിഞ്ഞ ശേഷമുള്ള താരത്തിന്റെ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.

CATEGORIES
TAGS