‘എല്ലാവർക്കും താല്പര്യം എന്റെ ശരീരത്തോട്, പലർക്കും ഒപ്പം ഡേറ്റിംഗിന് പോയിട്ടുണ്ട്..’ – തുറന്ന് പറഞ്ഞ് റായ് ലക്ഷ്മി

‘എല്ലാവർക്കും താല്പര്യം എന്റെ ശരീരത്തോട്, പലർക്കും ഒപ്പം ഡേറ്റിംഗിന് പോയിട്ടുണ്ട്..’ – തുറന്ന് പറഞ്ഞ് റായ് ലക്ഷ്മി

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലെ ദയ ശ്രീനിവാസൻ എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി റായ് ലക്ഷ്മി എന്ന ലക്ഷ്മി റായ്. പതിനഞ്ചാം വയസ്സിൽ കാർക്ക സദാര എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ റായ് ലക്ഷ്മി, തെന്നിന്ത്യൻ സിനിമ മേഖലയിൽ സജീവസാനിദ്ധ്യമായി തുടരുകയാണ്.

അണ്ണൻ തമ്പി, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, ക്രിസ്ത്യൻ ബ്രതെഴ്സ്, മായാമോഹിനി, രാജാധിരാജ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലാണ് അവസാനമായി റായ് ലക്ഷ്മി മലയാളത്തിൽ അഭിനയിച്ചത്. ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.

പ്രണയം നടിച്ച് അടുത്തുകൂടിയവർ ചതിച്ചെന്ന രീതിയിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. ‘ഒരുപാട് ആൺ സുഹൃത്തുക്കൾ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗ് പോയിട്ടുണ്ട്. പക്ഷേ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമായിരുന്നു. ആരും മാനസികമായ രീതിയിൽ അടുക്കാം ശ്രമിച്ചിട്ടില്ല.

പക്ഷേ എത്ര ശ്രമിച്ചിട്ടും പ്രണയമെന്ന വികാരത്തെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. എല്ലാം മറന്ന് അതിൽ വീണു പോവുകയാണെന്ന് താരം കൂട്ടിച്ചേർത്തു..’, ലക്ഷ്മി റായ് വ്യക്തമാക്കി. ലക്ഷ്മിയുടെ ഈ തുറന്നു പറച്ചിൽ ആരാധകർ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. 50 ഓളം സിനിമകളിൽ നായികയായി തിളങ്ങിയിട്ടുള്ള ലക്ഷ്മിയുടെ ഈ വാക്കുകൾ ശരിക്കും ചർച്ചയാവുകയാണ്.

31-കാരിയായ റായ് ലക്ഷ്മി ഇതുവരെ വിവാഹിത ആയിട്ടില്ല. സിനിമയിൽ വന്നിട്ട് 15 വർഷത്തോളം പിന്നിട്ടെങ്കിലും വലിയ വിവാദങ്ങളിൽ ഒന്നും തന്നെ താരം ചെന്നുപ്പെട്ടിട്ടില്ല. തെലുഗ്, കന്നഡ, തമിഴ് ഭാഷകളിലായി മൂന്ന് സിനിമകൾ താരത്തിന്റെ ഇപ്പോൾ ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

CATEGORIES
TAGS