‘അയ്യേ മോശം’; പ്രിയങ്കയുടെ ഫോട്ടോക്ക് ആരാധകരുടെ പൊങ്കാല..!! ചിത്രങ്ങൾ വൈറൽ

‘അയ്യേ മോശം’; പ്രിയങ്കയുടെ ഫോട്ടോക്ക് ആരാധകരുടെ പൊങ്കാല..!! ചിത്രങ്ങൾ വൈറൽ

2020-ലെ ഗ്രാമി അവാര്‍ഡ് നിശയില്‍ തിളങ്ങിയത് ബോളിവുഡിലെ പ്രിയ താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോഹാസുമാണ്. ഇരുവരുടേയും ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വളരെ ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കിലാണ് പ്രിയങ്ക അവാര്‍ഡ് ഗാലയില്‍ തിളങ്ങിയത്. വേറിട്ട് ഡ്രസ്സിങ് സ്‌റ്റൈലിലൂടെ പലപ്പോഴും ഫാഷന്‍ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റുന്ന താരമാണ് പ്രിയങ്ക ചോപ്ര.

എല്ലാ അവാര്‍ഡ് നിശയിലും താരം വസ്ത്രങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സെലിബ്രിറ്റികളുടെ ഇടയില്‍ ഫാഷന്‍ ഐക്കണായി വളരെ പെട്ടന്ന് മാറിയിരിക്കുകയാണ് പ്രിയങ്ക.

ഡീപ് നെക്കോടുകൂടിയ ഗൗണ്‍ ആണ് താരം ധരിച്ചത്. താരത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച വസ്ത്രങ്ങള്‍ ആയിരിക്കും പലപ്പോഴും തെരഞ്ഞെടുക്കാറ്. ഏഞ്ചല്‍സിലെ സ്റ്റാപ്പിള്‍ സെന്‍ട്രല്‍ നടന്ന ഗ്രാമി അവാര്‍ഡില്‍ പ്രിയങ്ക ചോപ്രയുമ നിക്കും പങ്കെടുത്തിരുന്നു.

ഭര്‍ത്താവിന്റെ കൈപിടിച്ച് പ്രിയങ്ക എത്തിയപ്പോള്‍ ആരാധകരുടെ കണ്ണുടക്കിയത് വസത്രത്തിലായിരുന്നു. അവാര്‍ഡ് നിശയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

CATEGORIES
TAGS

COMMENTS