‘മാലിദ്വീപിൽ കുടുംബത്തോടൊപ്പം വെക്കേഷൻ ആഘോഷിച്ച് നടൻ പൃഥ്വിരാജ്..’ – വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു!!

‘മാലിദ്വീപിൽ കുടുംബത്തോടൊപ്പം വെക്കേഷൻ ആഘോഷിച്ച് നടൻ പൃഥ്വിരാജ്..’ – വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു!!

കഴിഞ്ഞ മാസം തെന്നിന്ത്യൻ താരസുന്ദരികൾ ഒന്നാകെ അവധി ആഘോഷിക്കാൻ പോയ ഇന്ത്യക്കാർക്ക് പരിചിതമായ ഒരു രാജ്യമാണ് മാലിദ്വീപ്. കോവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ ഷൂട്ടിംഗ് മിക്കതും പാതിവഴിയിൽ നിർത്തേണ്ടി വന്ന് ലോക്ക് ഡൗണുകൾക്ക് ശേഷം എല്ലാം മറന്ന് ആഘോഷിക്കാൻ താരങ്ങൾ മാലിദ്വീപിലേക്ക് ഫ്ലൈറ്റ് കയറിയത്.

ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം യൂത്ത് സൂപ്പർസ്റ്റാർ നടൻ പൃഥ്വിയും കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പറന്നത് മാലിദ്വീപിലേക്ക് തന്നെയാണ്. പൃഥ്വിയും ഭാര്യ സുപ്രിയ മേനോനും മകൾ അലംകൃതയും ചേർന്നാണ് മാലിദ്വീപിൽ എത്തിയിരിക്കുന്നത്. പൃഥ്വി തന്നെയാണ് ഈ കാര്യം ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ആരാധകരെ അറിയിച്ചത്.

മാലിദ്വീപിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ നിന്നും പകർത്തിയ ഒരു വീഡിയോ താരം പങ്കുവച്ചിരുന്നു. ആ വീഡിയോ കണ്ട് ചിലർ കമന്റ് ചെയ്തത്, പൈലറ്റിനെ കണ്ടിട്ട് സലിം കുമാർ അല്ലേ അത്, ഈ പൈലറ്റിനെ കണ്ടപ്പോൾ സി.ഐ.ഡി മൂസയിലെ ക്ലൈമാക്സ് രംഗങ്ങളാണ് ഓർമ്മ വന്നതെന്നൊക്ക ആരാധകർ കമന്റ് ചെയ്തത്.

ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നതിന് തൊട്ട് മുമ്പ് ഇടത്തോട്ടും വലത്തോട്ടും പൈലറ്റ് ചരിക്കുന്ന വീഡിയോയാണ് പൃഥ്വിരാജ് ബാക്കിൽ നിന്ന് എടുത്ത് അപ്‌ലോഡ് ചെയ്തത്. പൃഥ്വിയും സുപ്രിയയും ഒരുമിച്ച് ഒരു ബീച്ച് സൈഡിൽ നിൽക്കുന്ന ചിത്രങ്ങളൂം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ മകൾ അല്ലിക്കൊപ്പം നീന്തി കളിക്കുന്ന ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനിയന് പൃഥ്വിരാജിന് മുമ്പ് ചേട്ടനും കുടുംബവും അവധി ആഘോഷിക്കാൻ പോയിരുന്നു. അനിയൻ മാലിദ്വീപിൽ പോയപ്പോൾ ചേട്ടൻ കുടുംബത്തോടൊപ്പം മലയാളികളുടെ സ്വന്തം ഗോവയിലാണ് പോയത്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയുമൊക്കെ ന്യൂ ഇയർ ആഘോഷങ്ങളും അവിടെയായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ 2-വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

CATEGORIES
TAGS