‘പൗർണമിതിങ്കളിലെ നായകൻ വിഷ്ണുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു..’ – ആശംസ അറിയിച്ച് ഗൗരി കൃഷ്ണൻ

‘പൗർണമിതിങ്കളിലെ നായകൻ വിഷ്ണുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു..’ – ആശംസ അറിയിച്ച് ഗൗരി കൃഷ്ണൻ

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായ ഏഷ്യാനെറ്റിലെ പൗർണമിതിങ്കളിലെ പ്രേംജിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സീരിയൽ താരം വിഷ്ണു വി നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. കാവ്യാ എന്നാണ് വധുവിന്റെ പേര്. വിവാഹനിശ്ചയം വളരെ രഹസ്യമായിട്ടാണ് നടത്തിയത്.

തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വിഷ്ണു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചപ്പോഴാണ് സീരിയലിന്റെ പ്രേക്ഷകർ ഈ കാര്യം അറിയുന്നത്. വിഷ്ണുവും ഗൗരിയും തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു. സീരിയലിൽ ശരിക്കും ഭാര്യയും ഭർത്താവുമായി ജീവിക്കുകയാണെന്ന് തന്നെ പലപ്പോഴും തോന്നിയിരുന്നു.

അതുകൊണ്ട് തന്നെ ഇരുവരെയും പറ്റി ധാരാളം ഗോസിപ്പുകളും ഇറങ്ങിയിരുന്നു. ആ ഗോസിപ്പുകൾക്ക് എല്ലാം തിരശീല ഇട്ടുകൊണ്ടാണ് ഇപ്പോൾ വിഷ്ണുവിന്റെ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. വധുവിന്റെ കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല. വിഷ്ണുവിനും കാവ്യയ്ക്കും ആശംസകൾ അറിയിച്ച് സീരിയലിലെ ഭാര്യയായ ഗൗരിയും പോസ്റ്റ് ഇട്ടിരുന്നു.

‘പുതിയ തുടക്കം കുറിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ആശംസകൾ.. അന്നൗൻസ് ചെയ്യാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ബൈ ബൈ ഗോസിപ്പ്..’ എന്നാണ് ഗൗരി പോസ്റ്റ് ചെയ്തത്. താനും ഗൗരിയും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും അത് എന്നും അങ്ങനെ ആയിരിക്കുമെന്നും വിഷ്ണുവും തന്റെ ആരാധകരുടെ മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.

CATEGORIES
TAGS