‘പേളി മാണി, ശ്രീനിഷ് ദമ്പതികളുടെ കുഞ്ഞിന് പേരിട്ടു, നിള ശ്രീനിഷ്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘പേളി മാണി, ശ്രീനിഷ് ദമ്പതികളുടെ കുഞ്ഞിന് പേരിട്ടു, നിള ശ്രീനിഷ്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ അടുത്തിടെ വാർത്തയാവുന്ന താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ വണിലെ മത്സരാർത്ഥികളായ ശ്രീനിഷും പേളി മാണിയും അതിൽ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത ആളുകളാണ്. ശ്രീനിഷും പേളിയും തമ്മിലുള്ള പ്രണയവും വെറും ഫേക്ക് ആണെന്ന് അന്ന് പലരും പറഞ്ഞിരുന്നു.

പക്ഷേ അവർക്കുള്ള മറുപടിയായിരുന്നു ഇരുവരുടെയും വിവാഹം. പേളി തന്റെ പ്രണയം ശ്രീനിഷിനോട് പറയുന്നത് ബിഗ് ബോസിൽ വച്ചായിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം ഇരുവരുടെയും വീഡിയോകൾ ഓർമിച്ചു വന്നിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരാവാൻ പോകുന്നുവെന്ന വാർത്ത പേളിയും ശ്രീനിഷും ചേർന്ന് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു.

വ്യത്യസ്ത മതക്കാരായ പേളിയും ശ്രീനിഷും അവരവരുടെ മതത്തിന്റെ രീതിയിൽ രണ്ട് ദിനങ്ങളിലായി വിവാഹിതരായി. വിവാഹശേഷവും പേളിയുടെയും ശ്രീനിഷിന്റെയും വാർത്തകൾ അറിയാൻ ആരാധകർ ഏറെ താല്പര്യപ്പെട്ടു. ലോക്ക് ഡൗൺ നാളുകൾക്ക് ശേഷമായിരിക്കുന്നു പേളി ഗർഭിണി ആണെന്ന വാർത്തകൾ വന്നത്. കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട് ഇങ്ങോട്ടുള്ള ദിവസങ്ങൾ.

പേളിയുടെ ഓരോ വീഡിയോയും അതിന് ശേഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. പേളി അമ്മയായ വാർത്ത ഒരു മാസത്തിന് മുമ്പാണ് ആരാധകർക്ക് ഒപ്പം ശ്രീനിഷ് പങ്കുവച്ചത്. ഇപ്പോഴിതാ കുഞ്ഞിന് ഇട്ട പേര് പേളി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. നിള ശ്രീനിഷ് എന്നാണ് കുഞ്ഞിന് ഇരുവരും ചേർന്ന് നൽകിയ പേര്.

CATEGORIES
TAGS