‘കുഞ്ഞിന് പാട്ടുപാടി കൊടുക്കുന്ന പേളി മാണി, താളം പിടിച്ച് വാവയും..’ – വീഡിയോ പങ്കുവച്ച് താരം

‘കുഞ്ഞിന് പാട്ടുപാടി കൊടുക്കുന്ന പേളി മാണി, താളം പിടിച്ച് വാവയും..’ – വീഡിയോ പങ്കുവച്ച് താരം

അവതാരകയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പേളി മാണി. പിന്നീട് സിനിമയിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർ താരത്തെ ഇന്നും ഓർത്തിരിക്കുന്നത് അവതാരക എന്ന നിലയിൽ തന്നെയാണ്. നിരവധി സൂപ്പർഹിറ്റ് റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും പേളി മാണി അവതാരകയായി തിളങ്ങിയിട്ടുണ്ട്.

ഇത് കൂടാതെ ബിഗ് ബോസ് ആദ്യ സീസണിൽ ഒരു മത്സരാർത്ഥിയായും പങ്കെടുത്തിട്ടുണ്ട് പേളി. അതിൽ രണ്ടാം സ്ഥാനം നേടിയ പേളി അത് പരിപാടിയിൽ പങ്കെടുത്തിരുന്ന സീരിയൽ താരം ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും പിന്നീട് ശ്രീനിഷുമായി വിവാഹിതയാവുകയും ചെയ്തിരുന്നു. പേർളിഷ് എന്നായിരുന്നു ഇരുവരെയും ചേർത്ത് ആരാധകർ വിളിച്ചിരുന്നത്.

കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. നില എന്നായിരുന്നു ശ്രീനിഷും പേളിയും ചേർന്ന് മകൾക്ക് നൽകിയ പേര്. കുഞ്ഞിന്റെ മാമോദിസ ചടങ്ങും അതുപോലെ ചോറൂണ് ചടങ്ങാമെല്ലാം ഈ അടുത്തിടെയായിരുന്നു നടന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോസും എല്ലാം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ശ്രദ്ധനേടിയിരുന്നു.

പേളിയുടെ എല്ലാ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകാറുണ്ട്. ഗർഭിണിയായിരുന്ന സമയത്ത് പേളിയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ ഏറെ താല്പര്യപ്പെട്ടിരുന്ന എന്നതാണ് സത്യം. വീണ്ടും പേളിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. പേളി തന്റെ കുഞ്ഞിന് പാട്ട് പാടി കൊടുക്കുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പേളിയുടെ സംഗീതത്തിന് താളം പിടിക്കുന്ന കുഞ്ഞിനേയും വീഡിയോയിൽ കാണാൻ സാധിക്കും. ഭർത്താവ് ശ്രീനിഷ് ആണ് ഇരുവരുടെയും വീഡിയോ ക്യാമറയിൽ പകർത്തിയത്. ‘ഒരു ഗായികയായ ഞാൻ , എന്റെ അറിവ് മുഴുവൻ കുഞ്ഞിലേക്ക് പകർന്നു കൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവെയ്ക്കുന്നു..’, പേളി വീഡിയോയോടൊപ്പം കുറിച്ചു.

CATEGORIES
TAGS