‘നിറവയറുമായി പേളി മാണിയുടെ കിടിലം ഡാൻസ്..’ – വീഡിയോ പകർത്തി ശ്രീനിഷ് അരവിന്ദ് – വീഡിയോ വൈറൽ

‘നിറവയറുമായി പേളി മാണിയുടെ കിടിലം ഡാൻസ്..’ – വീഡിയോ പകർത്തി ശ്രീനിഷ് അരവിന്ദ് – വീഡിയോ വൈറൽ

കേരളകര ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്, പ്രതേകിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ ഓൺലൈനിൽ വരുന്ന വാർത്ത കൊറോണയോ അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളോ അല്ല മറിച്ച് പേളി മാണിയുടെ പ്രസവം സംബന്ധിച്ച വർത്തകളാണെന്നാണ് ട്രോളന്മാരുടെ കണ്ടുപിടിത്തം. മിക്ക ന്യൂസ് ചാനലുകളുടെയും കമന്റ് ബോക്സിൽ ഇത്തരത്തിൽ രസകരമായ കമന്റുകൾ കാണാൻ സാധിക്കും.

ബിഗ് ബോസ് താരവും അവതാരകയുമായ പേളി മാണിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ പൊതുവേ താല്പര്യം കാണിക്കാറുണ്ടെന്നത് ഒരു സത്യമാണ്. മലയാള ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന അവതാരകയാണ് പേളി. അതുകൊണ്ട് തന്നെ പേളിയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് കാഴ്ചക്കാർ ഉണ്ടാവുന്നത് സാധാരണമാണ്.

പേളിയും ഭർത്താവ് ശ്രീനിഷും ഒരുമിച്ചാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പേളി അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചത്. ഉടൻതന്നെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളിലും ആ വാർത്ത വരികയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തത്. പേളിയുടെ ഗർഭിണിയായ ശേഷമാണ് പേളി ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം റിലീസ് ആയത്.

അതുകൊണ്ട് തന്നെ ഇരട്ടി സന്തോഷത്തിലാണ് താരമിപ്പോൾ. തന്റെ യൂട്യൂബ് ചാനലിൽ വേറിട്ട വീഡിയോസ് പോസ്റ്റ് ചെയ്യാറുള്ള പേളി ഇപ്പോൾ നിറവയറുമായി നൃത്തച്ചുവടുകൾ വച്ചിരിക്കുകയാണ് പുതിയ വീഡിയോയിൽ. ശ്രീനിഷ് അരവിന്ദാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അടുക്കളയിൽ നിന്നാണ് ഡാൻസ് ആരംഭിക്കുന്നത്.

ബേബി മമ്മ ഡാൻസ് എന്ന ക്യാപ്ഷനോടെയാണ് പേളി തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ തന്നെ വീഡിയോയ്ക്ക് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത മണിക്കൂറുകൾക്ക് അകംതന്നെ മൂന്നര ലക്ഷത്തിൽ അധികം കാഴ്ചക്കാരായി. ഒരുപാട് ന്യൂ ജൻ മമ്മമാർക്ക് മോട്ടിവേഷനാണ് ഈ വീഡിയോ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS