‘പേളി മാണി ബോളിവുഡിൽ, അതും അഭിഷേക് ബച്ചനൊപ്പം..’ – ലുഡോയുടെ ട്രെയ്‌ലർ പുറത്തിറങ്ങി – വീഡിയോ വൈറൽ

‘പേളി മാണി ബോളിവുഡിൽ, അതും അഭിഷേക് ബച്ചനൊപ്പം..’ – ലുഡോയുടെ ട്രെയ്‌ലർ പുറത്തിറങ്ങി – വീഡിയോ വൈറൽ

മലയാളം ടെലിവിഷൻ രംഗത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് പേളി മാണി. ബിഗ് ബോസ് സീസൺ വണിൽ രണ്ടാം സ്ഥാനം നേടി അതെ റിയാലിറ്റി ഷോയിൽ മത്സരിച്ച ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായി വിവാഹിതരായ പേളി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന കുഞ്ഞാതിഥിയെ കാത്തിരിക്കുകയാണ്.

എന്നാൽ മറ്റൊരു സന്തോഷ നിമിഷം കൂടി പേളിയുടെ ജീവിതത്തിൽ ഇപ്പോൾ എത്തിയിരിക്കുകയാണ്. പേളിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയുടെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുകയാണ്. അടുത്ത മാസം പന്ത്രണ്ടാം തീയതി നെറ്റ്‌ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർസ്റ്റാർ അഭിഷേക് ബച്ചൻ പ്രധാനവേഷത്തിൽ എത്തുന്നത്.

അനുരാഗ് ബാസു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അഞ്ച് പ്രൊഡ്യൂസർമാരിൽ ഒരാൾ അദ്ദേഹം തന്നെയാണ്. പേളിയുടെ ആദ്യ ചിത്രമായതുകൊണ്ട് തന്നെ ചെറിയ റോൾ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചു കൊണ്ട് ചിത്രത്തിലെ ഒരു പ്രധാനവേഷത്തിൽ തന്നെയാണ് പേളി എത്തുന്നതെന്ന് ട്രെയലറിൽ നിന്ന് വ്യക്തമാണ്.

ഈ വർഷം ഏപ്രിൽ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കോവിഡ് രോഗവ്യാപനം കാരണം റിലീസ് നീട്ടിവെക്കുകയും പിന്നീട് നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ആയിരുന്നു. ലുഡോ എന്ന പേര് സൂചിപ്പിക്കുന്ന പോലെ രസകരവും വളരെ ത്രില്ലിങ്ങും ആയിട്ടുള്ള ട്രെയ്‌ലറാണ് പുറത്തു വന്നിരിക്കുന്നത്.

ഒരു നഗരത്തിൽ നടക്കുന്ന നാല് വ്യത്യസ്തമായ കഥകളാണ് സിനിമയുടെ പശ്ചാത്തലമെന്ന് ട്രെയ്‌ലർ കണ്ടാൽ മനസ്സിലാകും. ആവശ്യത്തിന് നർമ്മവും ത്രില്ല് അടിപ്പിക്കുന്ന രംഗങ്ങളുമെല്ലാം ട്രെയിലറിൽ തന്നെ കാണാൻ സാധിക്കും. പേളിയെയും അഭിഷേക് ബച്ചനേയും കൂടാതെ നടന്മാരെ രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി, രോഹിത് സുരേഷ് സ്റാഫ്, നടിമാരായ ഫാത്തിമ സന, സാന്യ മൽഹോത്ര തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

CATEGORIES
TAGS