‘നടി പായൽ ഘോഷിന് നേരേ അതിക്രമം, ആസിഡ് ഒഴിക്കാൻ ശ്രമിച്ചെന്ന് താരം..’ – പായലിന്റെ വീഡിയോ

‘നടി പായൽ ഘോഷിന് നേരേ അതിക്രമം, ആസിഡ് ഒഴിക്കാൻ ശ്രമിച്ചെന്ന് താരം..’ – പായലിന്റെ വീഡിയോ

തെലുങ്ക്, ബോളിവുഡ് സിനിമകളിൽ അഭിനയിച്ച് ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നടി പായൽ ഘോഷിന് നേരെ ആക്രമണം. മുഖമൂടിയിട്ട് അഞ്ജാതർ തന്നെ അക്രമിച്ചെന്ന് നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡു ഉപയോഗിച്ച് താരത്തിനെ അടിച്ചെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ഇത് കൂടാതെ അക്രമികളുടെ കൈയിൽ ആസിഡ് കുപ്പികളും ഉണ്ടായിരുന്നുവെന്ന് പായൽ പറയുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് നടി സംശയിക്കുന്നു. രാത്രിയിൽ മരുന്ന് വാങ്ങിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന തനിക്ക് നേരെ ഒരു സംഘം മാസ്ക് ധരിച്ച് അവർ ഇരുമ്പ് ദണ്ഡു ഉപയോഗിച്ച് ഇടിച്ചു.

ഭയന്ന് നിലവിളിച്ചപ്പോൾ സംഘം പിന്മാറുകയും ആ സമയത്ത് ദണ്ഡു ഉപയോഗിച്ച് കൈയിൽ അടിച്ചെന്നും പായൽ ഘോഷ് പറഞ്ഞു. സംഭവത്തിന് ശേഷം വേദന കൊണ്ട് രാത്രി ഉറങ്ങാൻ പറ്റിയില്ലായെന്ന് സങ്കടത്തോടെ പായൽ ആരാധകർക്ക് ഒപ്പം പങ്കുവെച്ചു. സംവിധായകനും നടനുമായ അനുരാഗ് കശ്യപിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് താരം ശ്രദ്ധനേടുന്നത്.

അന്ന് താരം അതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിനും താരം പൊലീസിൽ പരാതി പ്പെടുമെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടുപിടിക്കണമെന്നും പായൽ ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട നടിയെ കേന്ദ്രമന്ത്രി രാംദാസ് അതവാലെ വീട്ടിൽ എത്തി സന്ദർശിച്ചിരുന്നു. പെട്ടന്ന് സുഖമാകട്ടെയെന്ന് ആരാധകർ ആശംസകൾ അറിയിച്ച് കമന്റുകൾ ഇടുന്നുണ്ട്.

CATEGORIES
TAGS