‘എന്റെ ഇഡലി ഞാൻ തരൂല! രാവിലെ സുഹൃത്തിന് ഒപ്പം ഭക്ഷണം കഴിച്ച് പാർവതി തിരുവോത്ത്..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇന്ന് തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നടി പാർവതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ച് തുടങ്ങിയ പാർവതി ഇന്ന് ഒരു ലേഡി സൂപ്പർസ്റ്റാർ ലെവലിലേക്ക് എത്തി കഴിഞ്ഞു. മലയാളത്തിന് പുറമേ അന്യഭാഷയിലും തന്റെ അഭിനയ പാടവം കാണിച്ചിട്ടുള്ള പാർവതിയുടെ ഏറ്റവും പുതിയ ചിത്രം ഒ.ടി.ടിയിൽ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന സിനിമ സോണി ലൈവിലൂടെയാണ് റിലീസ് ചെയ്തത്. പാർവതി തിരുവോത്തിന് പുറമേ നിത്യ മേനോൻ, പദ്മപ്രിയ, നാദിയ മൊയ്ദു, സയനോര ഫിലിപ്പ്, അർച്ചന പദ്മിനി, അമൃത സുഭാഷ് തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

അതെ സമയം പാർവതി തിരുവോത്ത് രാവിലെ ഇട്ടൊരു രസകരമായ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. പൊടി ഇഡലി, ദോശ കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് പാർവതി പങ്കുവച്ചത്. പാർവതിയുടെ പേർസണൽ ട്രെയിനർ റാഹിബ്‌ മുഹമ്മദിന് ഒപ്പം ഒരു കടയിൽ പ്രഭാതഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് പാർവതി പോസ്റ്റ് ചെയ്തത്. റാഹിബ്‌ താൻ ഓർഡർ ചെയ്ത ബട്ടർ ഇഡലി തരില്ലെന്ന് പറഞ്ഞെന്ന് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

അവസാനം രണ്ടുപേരും സ്വന്തം ഭക്ഷണം കഴിച്ച ശേഷം ഒരുമിച്ചോരു ഗീ റോസ്റ്റും തിന്നിട്ടാണ് മടങ്ങിയതെന്ന് പാർവതി പോസ്റ്റിൽ തന്നെ കുറിച്ചിട്ടുണ്ട്. ഇതിപ്പോൾ ദോശയാണോ ഇഡലി ആണോ എന്ന് ആരാധകർ സംശയിച്ചിരിക്കുകയാണ്. എന്തായാലും പാർവതിയുടെ ഫിറ്റ്.നെസിന്റെ വേണ്ടിയുള്ള ഭക്ഷണ രീതി മലയാളികൾ മനസ്സിലാക്കിയിരിക്കുകയാണ്. തമിഴിൽ വിക്രമിന് ഒപ്പമുള്ള തങ്കലാനാണ് പാർവതിയുടെ അടുത്ത സിനിമ.