‘ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി നിരഞ്ജന അനൂപ്, ഒപ്പമുള്ളത് ആരാണെന്ന് കണ്ടോ..’ – ഫോട്ടോസ് വൈറൽ

‘ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി നിരഞ്ജന അനൂപ്, ഒപ്പമുള്ളത് ആരാണെന്ന് കണ്ടോ..’ – ഫോട്ടോസ് വൈറൽ

ലോഹം എന്ന സിനിമയിൽ ചെറിയ വേഷത്തിൽ ബാലതാരമായി അഭിനയിച്ച് ജനശ്രദ്ധനേടിയ താരമാണ് നടി നിരഞ്ജന അനൂപ്. അതിന്റെ സംവിധായകനായ രഞ്ജിത്തിന്റെ ബന്ധുകൂടിയായ നിരഞ്ജന അദ്ദേഹത്തിന്റെ തന്നെ അടുത്ത ചിത്രത്തിലാണ് രണ്ടാമതും അഭിനയിച്ചത്. ആദ്യം മോഹൻലാൽ ചിത്രമായിരുന്നെങ്കിൽ രണ്ടാമത് മമ്മൂട്ടി ചിത്രത്തിലാണ് നിരഞ്ജന അഭിനയിച്ചത്.

തൊട്ടടുത്ത സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്തു. മഞ്ജു വാര്യർക്ക് ഒപ്പമുള്ള സൈറ ഭാനുവാണ് കൂടുതൽ പ്രശംസകൾ നേടിക്കൊടുത്ത സിനിമ. നായികയായി അധികം സിനിമകളിൽ ഇതുവരെ താരം അഭിനയിച്ചിട്ടില്ല. കൂടുതലും സഹനടി വേഷങ്ങളാണ് നിരഞ്ജന ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് പുറത്തു നല്ലയൊരു നർത്തകി കൂടിയാണ് നിരഞ്ജന. കുട്ടികാലം മുതൽ നിരഞ്ജന അത് പഠിക്കുന്നുണ്ട്.

ഈ വർഷം നിരഞ്ജനയുടെ ആകെ ഒരു സിനിമ മാത്രമേ ഇറങ്ങിയിരുന്നോള്ളൂ. അനൂപ് മേനോന്റെ കിംഗ് ഫിഷ് എന്ന സിനിമയിലാണ് നിരഞ്ജന ഈ വർഷം അഭിനയിച്ചത്. പോസ്റ്ററിലൂടെ ഏറെ ശ്രദ്ധനേടിയ “എങ്കിലും ചന്ദ്രികേ”യാണ് നിരഞ്ജനയുടെ അടുത്ത സിനിമ. അതിൽ നിരഞ്ജന നായികയായിട്ടാണ് അഭിനയിക്കുന്നത്. പല്ലൊട്ടി എന്ന സിനിമയുടെ താരത്തിന്റെ അടുത്തതായി വരുന്നുണ്ട്.

നിരഞ്ജന ടി.ടിദേവസ്സിയുടെ കൊച്ചിയിലെ പുതിയ ഷോപ്പിന്റെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടിമാരായ രജീഷ വിജയനെയും അഹാന കൃഷ്ണയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയത് നിരഞ്ജന തന്നെയാണ്. ക്രീം കളർ ഔട്ട്.ഫിറ്റ് ധരിച്ച് ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് നിരഞ്ജന എത്തിയത്.

CATEGORIES
TAGS