‘അൽഫോൻസ് പുത്രേന്റെ ഭാര്യ അലീനക്കൊപ്പം ചുവടുവച്ച് നടി നസ്രിയ..’ – വീഡിയോ വൈറലാകുന്നു!

‘അൽഫോൻസ് പുത്രേന്റെ ഭാര്യ അലീനക്കൊപ്പം ചുവടുവച്ച് നടി നസ്രിയ..’ – വീഡിയോ വൈറലാകുന്നു!

സംവിധാനം ചെയ്ത രണ്ട് സിനിമകളും സൂപ്പർഹിറ്റായി മാറ്റിയ ആളാണ് അൽഫോൻസ് പുത്രൻ. ആദ്യ രണ്ട് ചിത്രങ്ങളിലും നിവിൻ പൊളിയെ നായകനാക്കിയപ്പോൾ ഇനി ചെയ്യാൻ പോകുന്ന മൂന്നാമത്തെ ചിത്രത്തിൽ മറ്റൊരു യുവനടനായ ഫഹദ് ഫാസിലിനെയാണ് അൽഫോൻസ് നായകനാക്കിയിരിക്കുന്നത്. പാട്ട് എന്ന സിനിമയാണ് ഇനി അൽഫോൻസ് സംവിധാനം ചെയ്യുന്നത്.

ആദ്യ ചിത്രത്തിലെ നായികയായ നസ്രിയയും അൽഫോൻസിൻറെ ജീവിതത്തിലെ നായികയായ അലീന മേരിയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ നസ്രിയയും അലീനയും ഒരുമിച്ച് നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് നസ്രിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും ഭർത്താക്കന്മാർ ഒന്നിക്കുന്ന ആദ്യ ചിത്രത്തിന് ആരാധകർ കാത്തിരിക്കുകയാണ്.

അലീന നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. അലീനയോടൊപ്പമുള്ള നിരവധി ഫോട്ടോസ് ഇതിന് മുമ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ നിന്ന് അവരുടെ സൗഹൃദത്തിന്റെ അളവ് ആരാധകർ മനസ്സിലാക്കിയിട്ടുള്ളതാണ്. ‘പ്യാർ കിയ തോ ധർണ ക്യാ’ എന്ന സൽമാൻ ഖാൻ ചിത്രത്തിലെ
‘ഓ ഓ ജാനേ ജനാ’ എന്ന തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്.

എത്ര ക്യൂട്ട് ഡാൻസാണ് ഇതെന്നാണ് നടി അനുപമ പരമേശ്വരൻ വീഡിയോയ്ക്ക് താഴെ ഇട്ടിരിക്കുന്ന കമന്റ്. നിരവധി ആരാധകരാണ് നസ്രിയയോട് സിനിമയിലേക്ക് തിരിച്ചുവരൂ എന്ന കമന്റ് ഇട്ടിരിക്കുന്നത്. ഫഹദിനൊപ്പം ട്രാൻസിൽ നസ്രിയ അഭിനയിച്ചിരുന്നു. മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

CATEGORIES
TAGS