‘അമ്പോ!! എന്തൊരു മാറ്റമാണിത്, ഗംഭീര ഫോട്ടോഷൂട്ടുമായി നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് കാണാം

‘അമ്പോ!! എന്തൊരു മാറ്റമാണിത്, ഗംഭീര ഫോട്ടോഷൂട്ടുമായി നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് കാണാം

ബാലതാരമായി അഭിനയിച്ച് മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു പറ്റിയ കൊച്ചുമിടുക്കി ആണ് നയൻ‌താര ചക്രവർത്തി. മോഹൻലാൽ നായകനായ കിലുക്കം കിലുക്കിലുക്കം എന്ന ചിത്രത്തിലാണ് നയൻ‌താര ആദ്യമായി ബാലതാരമായി അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും നയൻ‌താര ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

25-ൽ അധികം സിനിമകളിലാണ് കുഞ്ഞു നയൻ‌താര അഭിനയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ സിനിമയിൽ ഒന്നും നയൻ‌താര അഭിനയിച്ചിട്ടില്ല. എന്നാൽ ഈ അഞ്ച് വർഷംകൊണ്ട് ആളാകെ മാറി കഴിഞ്ഞിരിക്കുന്നു. ബാലതാരമായി അഭിനയിച്ച ആ കൊച്ചുകുട്ടിയാണോ ഇതെന്ന് പലർക്കും തോന്നി പോകാം. ഇപ്പോൾ ഒരു നായികയായി തിളങ്ങാനുള്ള ലുക്കിലേക്ക് നയൻ‌താര എത്തി കഴിഞ്ഞു.

19-കാരിയായ നയൻ‌താര ഉടൻ തന്നെ സിനിമയിൽ നായികയാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കുട്ടി നയൻ‌താര മാറി പോയെന്ന് ആരാധകർക്ക് തോന്നിയത് താരത്തിന്റെ പുതിയ പുതിയ ഫോട്ടോഷൂട്ടുകൾ വരുമ്പോഴാണ്. ഗ്ലാമറസ് ലുക്കിൽ വരെ ഫോട്ടോഷൂട്ടുമായി എത്തി ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് നയൻ‌താര.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റോജൻ നാഥ് എടുത്ത പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ നയൻ‌താര പങ്കുവച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലെ മോഡേൺ ഡ്രസ്സിൽ കിടിലം മേക്കോവറിലാണ് പുതിയ ഫോട്ടോഷൂട്ട് നയൻ‌താര ചെയ്തിരിക്കുന്നത്. മീര മാക്‌സാണ് നയൻതാരയുടെ ഈ മേക്കോവറിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. മറുപടി എന്ന സിനിമയിലാണ് നയൻ‌താര അവസാനമായി അഭിനയിച്ചത്.

CATEGORIES
TAGS