‘ഈ കൊച്ച് ആളാകെ അങ്ങ് മാറി പോയല്ലോ!! മിനി സ്കർട്ടിൽ ഹോട്ട് ലുക്കിൽ നന്ദന വർമ്മ..’ – വീഡിയോ വൈറൽ

Swathy

Film News

മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തിയ താരമാണ് നന്ദന വർമ്മ. അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് കുറച്ചുകൂടി മലയാളികൾക്ക് സുപരിചിതയായത്. അത് കഴിഞ്ഞ് ഒരുപാട് മലയാള സിനിമകളിൽ നന്ദന ബാലതാരമായി വേഷമിട്ടിട്ടുണ്ട്.

പത്ത് വർഷം ബാലതാരമായി അഭിനയിച്ച നന്ദനയെ ഇനി മറ്റൊരു ഘട്ടത്തിലേക്ക് കിടക്കാൻ പോവുകയാണ്. നായികയായി ഏത് സമയത്തും ഇനി നന്ദനയെ മലയാളികൾക്ക് കാണാൻ സാധിക്കും. ഒരുപക്ഷേ ഈ വർഷം തന്നെ അത് സംഭവിക്കുമെന്ന് നന്ദനയുടെ കടുത്ത ആരാധകർ പ്രതീക്ഷിക്കുന്നുമുണ്ട്. നടിയായി എത്തുന്നതിന് മുമ്പുള്ള മേക്കോവർ ഷൂട്ടുകൾ നന്ദന ഇപ്പോൾ നടത്തി വരുന്നുണ്ട്. പലതും ഗ്ലാമറസ് ഷൂട്ടുകളാണ്.

23-കാരിയായ നന്ദന ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യുമ്പോൾ തന്നെ അത് ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തയായ ഡെയ്സി ഡേവിഡ് എന്ന ഫെമയിൽ ഫോട്ടോഗ്രാഫർ എടുത്ത നന്ദനയുടെ ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധനേടുന്നത്. മിനി സ്കർട്ടും വൈറ്റ് ഷോർട്ട് ടോപ്പും ഇട്ട് കൈയിൽ പൂക്കളും പിടിച്ചുകൊണ്ടാണ് നന്ദനയുടെ ഷൂട്ട് എടുത്തിരിക്കുന്നത്.

ഈ കൊച്ചങ്ങ് ആളാകെ മാറി പോയല്ലോ എന്നാണ് മലയാളികൾ ഫോട്ടോസ് കണ്ടിട്ട് ചോദിക്കുന്നത്. ഡെയ്സി ഇതിന്റെ മേക്കിങ് വീഡിയോസും തന്റെ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. 2021-ൽ ഇറങ്ങിയ വാങ്ക്, ഭ്രമം എന്നിവയാണ് നന്ദനയുടെ അവസാനമായി ഇറങ്ങിയ സിനിമകൾ. തമിഴിൽ ആദ്യമായി അഭിനയിച്ച രാജാവുക്കു ചെക്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു