‘ലിവർപൂളിലെ ഫോംബൈ ബീച്ചിൽ അവധി ആഘോഷിച്ച് നടി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികനിരയിലേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന സിനിമയിലാണ് ആദ്യമായി നമിത അഭിനയിക്കുന്നതെങ്കിലും പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയ ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിൽ അതിന് മുമ്പ് അഭിനയിച്ചപ്പോഴാണ്.

ട്രാഫിക് കഴിഞ്ഞ തൊട്ടടുത്ത സിനിമയിൽ തന്നെ നമിത നായികയായി മാറുകയും ചെയ്തിരുന്നു. ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നായികമാരിൽ ഒരാളായി നമിത മാറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമിത യുകെയിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗ് തിരക്കുള്ളിൽ നിന്ന് ബ്രേക്ക് കിട്ടിയ നമിത അവധി ആഘോഷിക്കാൻ വേണ്ടിയാണ് യുകെയിൽ പോയിരിക്കുന്നത്.

അവിടെയുള്ള ഒട്ടുമിക്ക സ്ഥലങ്ങളും നമിത സന്ദർശിച്ചിട്ടുണ്ട്. നമിതയ്ക്ക് ഒപ്പം അനിയത്തിയുമുണ്ട്. അനിയത്തിയുടെ കൂടെ നിൽക്കുന്ന ചിത്രങ്ങളും നമിത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി മലയാളികൾക്ക് പ്രിയപ്പെട്ട ഫുട്ബോൾ ക്ലബുള്ള ലിവർപൂളിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലിവർപൂളിലെ ഫോംബൈ ബീച്ചിൽ സമയം ചിലവഴിക്കുന്ന നമിതയെ ചിത്രങ്ങളിൽ കാണാം.

ഏപ്രിൽ 28-നാണ് നമിത യുകെയിൽ നിന്നുള്ള ചിത്രങ്ങൾ ആദ്യമായി പങ്കുവച്ചത്. കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി നമിത അവിടെ തന്നെയാണ്. കാളിദാസ് ജയറാം, ഷൈജു കുറുപ്പ്, റേബ ജോൺ എന്നിവർക്ക് ഒപ്പം അഭിനയിക്കുന്ന രജനിയാണ് നമിതയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമ. ഒരേ സമയത്ത് തമിഴിലും മലയാളത്തിലും ഇറങ്ങുന്ന സിനിമയാണ് ഇത്. ഇരവ് എന്ന സിനിമയും നമിതയുടെ വരാനുണ്ട്.