‘പ്രിയപ്പെട്ട യൂസഫ് അലിക്കാ ജന്മദിന ആശംസകൾ, പോസ്റ്റുമായി മോഹൻലാലും മമ്മൂട്ടിയും..’ – ഏറ്റെടുത്ത് മലയാളികൾ

25000-ൽ അധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും എം.ഡിയായ എം.എ യൂസഫ് അലിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പോസ്റ്റുകളിട്ട് മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും. തൃശൂർ സ്വദേശിയായ യൂസഫലി കേരളത്തിലെ ഏറ്റവും വലിയ ധനികൻ കൂടിയാണ്.

ധാരാളം ചാരിറ്റി പ്രവർത്തികൾ ഇതോടൊപ്പം ചെയ്യുന്ന യൂസഫ് അലി മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. മോഹൻലാലും മമ്മൂട്ടിയും യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കിയത് എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു. എം.എ യൂസഫലി തന്നെയായിരുന്നു അതിന് ആദ്യമായി അർഹനായ മലയാളി. യൂസഫ് അലിയെ ഒരു സഹോദര തുല്യനായിട്ടാണ് മോഹൻലാലും മമ്മൂട്ടിയും കാണുന്നത്.

ഇവരുടെ ജന്മദിനാശംസകൾ നേർന്നുള്ള പോസ്റ്റിൽ നിന്ന് അത് വ്യക്തമാണ്. “പ്രിയപ്പെട്ട യൂസഫ് അലിക്കാ, നിങ്ങൾക്ക് നല്ലയൊരു ജന്മദിനം ആശംസിക്കുന്നു.. സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ.. ഒരു അത്ഭുതകരമായ വർഷം മുന്നോട്ട് വരട്ടെ ഇക്കാ..”, എന്നാണ് മോഹൻലാൽ യൂസഫ് അലിക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ആശംസിച്ചത്.

“എന്റെ സഹോദരൻ യൂസഫ് അലി എം.എ.ക്ക് ജന്മദിനാശംസകൾ നേരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ. എപ്പോഴും അനുഗ്രഹീതരും ആരോഗ്യവാനും ആയിരിക്കുക..”, മമ്മൂട്ടിയും യുസഫ് അലിക്ക് ആശംസകൾ നേർന്നുകൊണ്ട് കുറിച്ചു. മലയാളികളുടെ അഭിമാനങ്ങൾ എന്നാണ് ഓരോ ആളുകളും ചിത്രങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന കമന്റുകൾ.