കാന്താരി അരച്ച് കലക്കിയ വെള്ളം കുടിപ്പിച്ചു..!! വധുവും വരനും വിവാഹവേഷത്തില്‍ ആശുപത്രിയിലേക്ക്

കാന്താരി അരച്ച് കലക്കിയ വെള്ളം കുടിപ്പിച്ചു..!! വധുവും വരനും വിവാഹവേഷത്തില്‍ ആശുപത്രിയിലേക്ക്

തരികിടകളുടെ വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് കല്യാണവീടുകള്‍. യുവാക്കള്‍ വിവാഹത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന പൊല്ലാപ്പുകള്‍ ചില്ലറയൊന്നുമല്ല. ഒത്തു ചേരലുകളുടെയും സന്തോഷത്തിന്റെയുമെല്ലാം നിറം കെടുത്തുന്ന രീതിയിലാണ് പലരും വിവാഹം ആഘോഷിക്കുന്നത്.

ഇപ്പോഴിതാ അത്തരത്തിലൊരു ആഘോഷം അതിര് കടന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കല്യാണത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയ കോലാഹലം കൊണ്ട് വധുവും വരനും ആശുപത്രിവരെ എത്തി. ഇത് വരെ വാര്‍ത്തകളില്‍ വന്ന റാഗിങ്ങിനെക്കാള്‍ ഇതൊരു അല്‍പം കടന്നുപോയ സംഭവമാണ്. വിവാഹ സദ്യയ്ക്ക് മുന്നോടിയായി സുഹൃത്തുക്കള്‍ ചേര്‍ന്ന് വധുവിനെയും വരനെയും നിര്‍ബന്ധിച്ച് കാന്താരി വെള്ളം കുടിപ്പിച്ചതാണ് സംഭവം പ്രശ്‌നമാക്കിയത്.

ഈ സംഭവം നടന്നത് കൊയിലാണ്ടിയിലാണ്. വരന്റെ സുഹൃത്തക്കള്‍ കാന്താരി അരച്ച് കലക്കിയ വെള്ളം ഇരുവരെയും കൊണ്ട് കുടിപ്പിക്കുകയും തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വരനെയും വധുവിനെയും വിവാഹവേഷത്തില്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയില്ലെന്ന് വരനും വധുവും എഴുതി നല്‍കിയതോടെ സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടില്ല.

CATEGORIES
TAGS

COMMENTS