‘കൈയിൽ കണിക്കൊന്ന, ശാലീന സുന്ദരിയായി തനി നാടൻ ലുക്കിൽ നടി മാനസ രാധാകൃഷ്ണൻ..’ – ഫോട്ടോസ് കാണാം

‘കൈയിൽ കണിക്കൊന്ന, ശാലീന സുന്ദരിയായി തനി നാടൻ ലുക്കിൽ നടി മാനസ രാധാകൃഷ്ണൻ..’ – ഫോട്ടോസ് കാണാം

ആസിഫ് അലിയുടെ നായികയായി കാറ്റ് എന്ന സിനിമയിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി മാനസ രാധാകൃഷ്ണൻ. ബാലതാരമായി അഭിനയിച്ചായിരുന്നു മാനസയുടെ സിനിമ ജീവിതത്തിന്റെ തുടക്കം. കണ്ണീരും മധുരവും, കടാക്ഷം, വില്ലാളിവീരൻ തുടങ്ങിയ സിനിമകളിൽ ബാലതാരമായി മാനസ അഭിനയിച്ചിരുന്നു.

അതിന് ശേഷം 2017-ൽ ടിയാൻ എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ എത്തിയ മാനസ അടുത്ത പടത്തിൽ നായികയായി തിളങ്ങുകയും ചെയ്തു. പിന്നീട് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി വികടകുമാരനിൽ മാനസ അഭിനയിച്ചു. ക്രോസ്‌റോഡ്, സകലകലാശാല, ചിൽഡ്രൻസ് പാർക്ക്, ഉറിയടി തുടങ്ങിയ സിനിമകളിൽ മാനസ അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് മാനസ. താരത്തിന്റെ ക്യൂട്ട് ചിരിയും ഫോട്ടോസും ആരാധകരുണ്ട് മനസ്സിൽ ഇടം നേടുകയും പലപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറലാവാറുമുണ്ട്. വിശേഷദിവസങ്ങളിൽ തന്റെ ആരാധകർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്.

ഇപ്പോഴിതാ വിഷു പ്രമാണിച്ച് ഒരു കിടിലം ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് മാനസ. ശ്രീകൃഷ്ണ വിഗ്രഹവും അതിന് മുന്നിൽ ഒരുക്കി വച്ചിരിക്കുന്ന കണി കാണുന്ന വിഭവങ്ങളും കൈയിൽ കണിക്കൊന്നയും പിടിച്ച് തനി നാടൻ ലുക്കിൽ ശാലീന സുന്ദരിയായി മാനസ ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്. ആരാധകർ തിരിച്ചും വിഷു ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS