‘ഇതാണോ ക്രിസ്തുമസിന് ഇടുന്ന വേഷം!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി മമിത ബൈജു..’ – ഫോട്ടോസ് വൈറൽ

ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത ഒരാളാണ് നടി മമിത ബൈജു. ബാലതാരത്തിന് തുല്യമായ വേഷങ്ങളായിരുന്നു മമിത ആദ്യ സിനിമകളിൽ അവതരിപ്പിച്ചത്. രജീഷ വിജയനൊപ്പമുള്ള ഖോ ഖോ എന്ന സിനിമയാണ് മമിതയുടെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായി മാറിയത്. അതിന് ശേഷം ഒരുപാട് ആരാധകരെയും മമിതയ്ക്ക് ലഭിച്ചിരുന്നു എന്നതാണ് സത്യം.

സൂപ്പർ ശരണ്യയിലെ സോന എന്ന കഥാപാത്രവും അതിന് വലിയ ഒരു കാരണങ്ങളിൽ ഒന്നായി മാറിയിരുന്നു. അതിൽ ടൈറ്റിൽ റോൾ അഭിനയിച്ച അനശ്വരയെക്കാൾ പ്രേക്ഷകർ പ്രശംസിച്ചത് മമിതയുടെ പ്രകടനമായിരുന്നു. ഓപ്പറേഷൻ ജാവ എന്ന സിനിമയിലും ചെറിയതാണെങ്കിൽ കൂടിയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. ഫോറാണ് അവസാനമിറങ്ങിയ ചിത്രം.

മമിതയുടെ ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ ചിത്രം പങ്കുവച്ചപ്പോൾ അതിന് താഴെ ചിലർ വളരെ മോശം കമന്റുകളിട്ടുണ്ട്. ക്രിസ്തുമസിന് ഇടാൻ പറ്റിയ വേഷമാണോ ഇതെന്ന് ചിലർ ചോദിച്ചിരിക്കുന്നത്. എങ്കിൽ കൂടുതൽ പേരും നല്ല കമന്റുകളാണ് ഇട്ടിരിക്കുന്നത്. മമിതയ്ക്ക് ചേരുന്ന വേഷമാണെന്നാണ് അവർ പറയുന്നത്.

പാരീസ് ഡെ ബൗട്ടിക്കിന്റെ ഔട്ട്.ഫിറ്റിൽ ജിക്സൺ ഫ്രാൻസിസാണ് ഈ ഷൂട്ട് എടുത്തിരിക്കുന്നത്. ടച്ച് ബൈ സിറെയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ക്രിസ്തുമസ് ട്രീയും ബൾബും മറ്റ് അലങ്കാരങ്ങളും സെറ്റ് ചെയ്തു വളരെ മനോഹരമായ രീതിയിലാണ് ഷൂട്ട് എടുത്തിരിക്കുന്നത്. രണ്ട് കുട്ടി താരങ്ങളെയും ഷൂട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മമിതയുടെ ആദ്യ തമിഴ് സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ് ഇപ്പോൾ.