‘ഗ്രീക്ക് പുരാണങ്ങളിലെ ദേവതമാരെ പോലെ മലയാളത്തിന്റെ യുവ താരസുന്ദരികൾ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘ഗ്രീക്ക് പുരാണങ്ങളിലെ ദേവതമാരെ പോലെ മലയാളത്തിന്റെ യുവ താരസുന്ദരികൾ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമ മേഖലയിൽ ബാലതാരങ്ങളായി തിളങ്ങിയ ശേഷം സിനിമയിൽ നായികമാരായി മാറിയ ഒരുപാട് പേരുണ്ട്. ശാലിനി, സനുഷ, ശാമിലി, നസ്രിയ, മഞ്ജിമ അങ്ങനെ തുടങ്ങി ഒരുപാട് പേർ ഇത്തരത്തിൽ ബാലതാരമായി അഭിനയിച്ച ശേഷം നായികമാരായിട്ടും. അതുപോലെ ഭാവിയിലെ നായികമാരാകും എന്ന പ്രതീക്ഷയിൽ പ്രേക്ഷകർ കാണുന്ന ചിലരിപ്പോൾ മലയാളത്തിലുണ്ട്.

നയൻ‌താര ചക്രവർത്തി, അനശ്വര രാജൻ, ദേവിക സഞ്ജയ്, അനിഖ സുരേന്ദ്രൻ, നന്ദന വർമ്മ അങ്ങനെ ഒരുപിടി കുട്ടി താരങ്ങൾ ബാലതാരങ്ങളായി തിളങ്ങി നിൽക്കുകയാണ്. ചിലർ ഇതിനോടകം നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയുടെ ഭാവി നായികമാർ എന്ന് വിശേഷിപ്പിക്കുന്ന മൂവർ സംഘം ഒരു ഫോട്ടോഷൂട്ടുമായി മുന്നിൽ എത്തിയിരിക്കുകയാണ്.

മൂവരും ഇതിന് മുമ്പും ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരുമിച്ച് ക്യാമറക്ക് മുന്നിൽ ഒരു ഫോട്ടോഷൂട്ടിനായി എത്തിയിരിക്കുന്നത്. അനശ്വര രാജൻ, ദേവിക സഞ്ജയ്, അനിഖ സുരേന്ദ്രൻ തുടങ്ങിയ താരങ്ങളാണ് ഗ്രീക്ക് ദേവതമാരുടെ രൂപത്തിൽ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. മൂന്ന് പേരെയും മുൻ നിർത്തി മൂന്ന് തരത്തിലുള്ള ഫോട്ടോഷൂട്ടാണ് ചെയ്തിരിക്കുന്നത്.

മൂന്നും മൂന്ന് ഗേറ്റപ്പിൽ ഉള്ള ഫോട്ടോസാണ്. ഗ്രീക്ക് പുരാണങ്ങളിലുള്ള ഡമേറ്റർ, അഫ്രോഡിറ്റെ, സെലിൻ എന്ന മൂന്ന് ദേവതമാരുടെ രൂപത്തിലാണ് ഒരു സെക്ഷനിൽ മൂവരും എത്തിയത്. വേറെയൊന്നിൽ ഇന്ത്യൻ ട്രഡീഷണൽ രാജസ്ഥാനി സ്റ്റൈൽ ലുക്കിൽ യുവതാരറാണിമാരെ പോലെ ദേവികയും അനിഖയും അനശ്വരയും കാണാൻ സാധിക്കും.

അവസാനത്തെ ഫോട്ടോ സെക്ഷനിൽ വളരെ കാഷ്വൽ ഡ്രസ്സിങ്ങിലാണ് മൂവർ സംഘത്തെ കാണാൻ സാധിക്കുക. റെയിൻബോ മീഡിയയ്ക്ക് വേണ്ടി ശരത്ത് ആലിന്തറയാണ് മൂവരുടെയും ഫോട്ടോസ് എടുത്തിരിക്കുന്നത്. ജോബിന വിൻസെന്റാണ് ഈ ക്രീയേറ്റീവ് സ്റ്റൈലിങ്ങിന് പിന്നിൽ പ്രവർത്തിച്ചത്. ഐവ സിൽക്‌സാണ് ഔട്‍ഫിറ്റ്. മേക്കപ്പ് – ടോണി.

CATEGORIES
TAGS