‘പ്രൊമോഷൻ ഷൂട്ടിൽ മിനി സ്കർട്ടിൽ തിളങ്ങി നടി മാളവിക, ദുബായിയെ ഇളക്കിമറിച്ച് താരം..’ – ഫോട്ടോസ് വൈറൽ

നിവിൻ പൊളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്.സ്. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റോഷനും നിവിനും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. നിവിൻ പൊളി, അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽ‌സൺ, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് എന്നിവർ പ്രധാന റോളുകളിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്.

ഇതിൽ മാളവിക ഒഴിച്ച് ബാക്കിയെല്ലാവരും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ള താരങ്ങളാണ്. മാളവികയും ഇതിന് മുമ്പ് ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മധുരം എന്ന ഒ.ടി.ടി റിലീസായ സിനിമയിൽ നീതു എന്ന കഥാപാത്രത്തിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. അതിൽ മികച്ച പ്രകടനമായിരുന്നു മാളവിക കാഴ്ചവച്ചത്.

മാളവികയുടെ തിയേറ്ററിൽ ഇറങ്ങുന്ന ആദ്യ സിനിമയാണ് ഇതെന്ന പ്രതേകതയും ഇതിനുണ്ട്. നവംബർ നാലിനാണ് സാറ്റർഡേ നൈറ്റ് എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഒരു കോമഡി എന്റർടൈനർ തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ ഇപ്പോൾ ദുബൈയിലാണ്.

ദുബൈയിലെ മാളിൽ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ എത്തിയിരുന്നു. ഇതിൽ മാളവിക ശ്രീനാഥ് എന്ന താരം എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലായി കഴിഞ്ഞു. മിനി സ്കർട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മാളവിക എത്തിയിരുന്നത്. അമൃത ലക്ഷ്മിയുടെ സ്റ്റൈലിങ്ങിൽ തസ്നിഎം സലാമിന്റെ ഡിസൈനിലുള്ള സ്കർട്ടാണ് മാളവിക ശ്രീനാഥ് ധരിച്ചിരുന്നത്.