‘ദുൽഖറിന്റെ നായികയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ!’ – നടി മാളവിക മോഹന്റെ പുതിയ ഫോട്ടോസ് വൈറലാകുന്നു

‘ദുൽഖറിന്റെ നായികയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ!’ – നടി മാളവിക മോഹന്റെ പുതിയ ഫോട്ടോസ് വൈറലാകുന്നു

ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി മാളവിക മോഹനൻ. ക്യാമറാമാനായ കെ.യു മോഹനന്റെ മകളാണ് മാളവിക. ബോളിവുഡിലും മലയാളത്തിലും നിരവധി സിനിമകളിൽ ക്യാമറ ചലിപ്പിച്ച മോഹനൻ പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിന്റെ ക്യാമറാമാനാണ്.

അച്ഛന്റെ അതെ പാത പിന്തുടർന്ന് മകൾ മാളവികയും സിനിമയിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. മലയാളത്തിൽ തുടങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരം ഒരു ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ദുൽഖറിന്റെ നായികയായ ശേഷം ആസിഫ് അലി, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മാളവിക പക്ഷേ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടാക്കി കൊടുത്തത് തമിഴ് സിനിമയായ പേട്ടയാണ്. പേട്ടയിലെ പ്രകടനം ഗംഭീരമായതോടെ വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ മാസ്റ്റേഴ്സിൽ മാളവികയാണ് നായിക. സിനിമ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് റിലീസിനായി കാത്തിരിക്കുകയാണ്. ഗ്ലാമറസ് വേഷങ്ങളിൽ പോസ്റ്റുകൾ ഇടാറുള്ള ഒരാളാണ് മാളവിക.

20 ലക്ഷത്തിന് അടുത്ത് ആരാധകരാണ് മാളവികയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. മിക്കപ്പോഴും മാളവികയുടെ ഗ്ലാമറസ് വേഷത്തിലുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ സ്കേച്ചേർസ് ഇന്ത്യ എന്ന ഫുട്‍വെയർ കമ്പനിക്ക് വേണ്ടി മാളവിക എടുത്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മഞ്ഞ കളർ സ്‌കിൻ ഫിറ്റ് സ്പോർട്സ് വെയർ ടൈപ്പ് ഡ്രെസ്സിലാണ് മാളവിക ഗ്ലാമറസായി എത്തിയിരിക്കുന്നത്. തമിഴ് ആരാധകരുള്ള ഒരുപാടുള്ള മാളവികയുടെ കമന്റ് ബോക്സിൽ മഞ്ഞ ഡ്രെസ്സിൽ കണ്ടിട്ട് താരം സി.എസ്.കെ ഫാനാണോ എന്നാണ് പലരും ചോദിക്കുന്നത്. മാളവികയുടെ അടുത്ത സുഹൃത്തായ നടി ശ്രിന്ദ ഫോട്ടോസിന് കമന്റ് ഇട്ടിട്ടുണ്ട്.

CATEGORIES
TAGS